ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിൽ ആദ്യ ഇന്നിങ്‌സുകൾ പൂർത്തിയാകുമ്പോൾ ഇരു ടീമുകളും 387 എന്ന നിലയിൽ ഇന്നിങ്‌സ് അവസാനിപ്പിച്ചു. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് നിലവിൽ 2 റൺസാണ് നേടിയിരിക്കുന്നത്. മൂന്നാം മത്സരത്തിൽ ഇന്ത്യൻ നായകൻ ശുഭ്മന്‍ ഗിൽ പന്ത് ശരിയല്ലെന്നും അത് മാറ്റണം എന്നും അമ്പയറിനോട് ആവശ്യപ്പെട്ടിരുന്നു. അതിനെതിരെ സംസാരിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് താരം ജോ റൂട്ട്.
ജോ റൂട്ട് പറയുന്നത് ഇങ്ങനെ:
” ബോള്‍ മാറ്റണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഓരോ 80 ഓവറുകള്‍ കഴിയുന്തോറും നിങ്ങള്‍ക്കു മൂന്നു തവണ അതിനുള്ള അവസരം ലഭിക്കും. അതു മാത്രമേയുള്ളൂ. പക്ഷെ ബോള്‍ ഗേജിനായി അംപയര്‍മാര്‍ ഉപയോഗിക്കുന്ന റിങ്കുകള്‍ ശരിയായ വലിപ്പമുള്ളതായിരിക്കണം. ഒരുപാട് വലുതായിരിക്കരുത്. അതു വിട്ടുവീഴ്ച ചെയ്യാനും എല്ലാം ബോള്‍ നിര്‍മാതാക്കളുടെ ഭാഗമല്ലെന്നും പറയാനുള്ള വഴിയായിരിക്കും”
ജോ റൂട്ട് തുടർന്നു:
“ചില സമയങ്ങളില്‍ ഇതുപോലെയുള്ള കാര്യങ്ങള്‍ സംഭവിക്കും. പക്ഷെ അതിന്റെ പേരില്‍ നിങ്ങള്‍ക്കു ഒരേ സമയം ബോള്‍ മാറ്റിത്തരൂയെന്നു ആവശ്യപ്പെട്ടു കൊണ്ടിരിക്കാനും, സമയം പാഴാക്കാനും, ഗെയിമിനെ സ്ലോയാക്കി മാറ്റാനുമൊന്നും സാധിക്കില്ല” ജോ റൂട്ട് പറഞ്ഞു.