ഓവലിൽ ഇന്ന് നടക്കുന്ന അവസാന ടെസ്റ്റ് മത്സരത്തിൽ നിന്നും ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുംറ പുറത്ത്. മുൻപ് ഉണ്ടായിരുന്ന പുറം വേദനയാണ് കാരണം എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോട്ടിൽ സൂചിപ്പിക്കുന്നത്. എന്നാൽ താരം ഈ മത്സരത്തിൽ കളിക്കണം എന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് ഓപണർ നിക്ക് കോംപ്റ്റൺ.
നിക്ക് കോംപ്റ്റൺ പറയുന്നത് ഇങ്ങനെ:
“ഇന്ത്യൻ ക്രിക്കറ്റിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള മത്സരമല്ലെ ഇത്? അതിൽ കളിക്കാതെ നിങ്ങൾ എന്തിന് വേണ്ടിയാണ് മാറ്റിവെക്കുന്നത്. അവൻ എന്ത് ചികിത്സ വേണമെങ്കിലും എടുക്കട്ടെ എന്നിട്ട് ഈ മത്സരത്തിൽ ഇറങ്ങണം”
നിക്ക് കോംപ്റ്റൺ തുടർന്നു:
“അവന്റെ ഇഷ്ടമാണ് അത്. ബുംറക്ക് പരിക്കുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്തെങ്കിലും വേദനയോ ക്ഷീണമോ ആകാം. പക്ഷെ ഒരു ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിൽ ഇതുപോലത്തെ സാഹചര്യങ്ങൾക്ക് വേണ്ടിയാണ് നിങ്ങൾ ജീവിക്കുന്നത്. ഇംഗ്ലണ്ടിൽ എത്ര അഞ്ച് ടെസ്റ്റ് മത്സര പരമ്പര നിങ്ങൾക്ക് കളിക്കാൻ സാധിക്കും? പരിക്കിന്റെ ചരിത്രം വെച്ച് ഇത് ബുംറയുടെ അവസാന അവസരമായിരിക്കും” നിക്ക് കോംപ്റ്റൺ പറഞ്ഞു.