IND VS ENG: ഗിൽ ഇത്രയും ഷോ കാണിക്കേണ്ട ആവശ്യമില്ല, കളിക്കളത്തിൽ വെച്ച് അവനും ആ ഒരു കാര്യം ചെയ്തിട്ടുണ്ട്: ടിം സൗത്തി

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് തിരിച്ചടി. 193 റൺസ് മറികടക്കാൻ ബാറ്റ് വീശിയ ഇന്ത്യക്ക് 58 റൺസിന്‌ നാല് വിക്കറ്റുകൾ നഷ്ടമായി. നാലാം ദിനം അവസാനിച്ചപ്പോൾ വിജയിക്കാൻ ഇന്ത്യക്ക് ഇനിയും 135 റൺസ് കൂടെ വേണം.

ലോർഡ്‌സിൽ നടക്കുന്ന മത്സരത്തിൽ ആദ്യ രണ്ട് ഇന്നിങ്‌സുകൾ അവസാനിച്ചപ്പോൾ ഇന്ത്യൻ നായകൻ ശുഭ്മന്‍ ഗില്ലിന് മുൻപത്തെ മത്സരങ്ങളിലെ പോലെ മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല. രണ്ടാം ഇന്നിങ്സിൽ താരം 6 റൺസ് മാത്രമാണ് നേടിയത്.

മത്സരത്തിനിടയിൽ ശുഭ്മന്‍ ഗില്ലും, ടീം താരങ്ങളും അമ്പയറിനോട് ഓരോ കാര്യങ്ങൾ പറഞ്ഞ് പരാതിപ്പെട്ടിരുന്നു. എന്നാൽ ഇതിനെതിരെ സംസാരിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ബോളിങ് പരിശീലകൻ ടിം സൗത്തി.

ടിം സൗത്തി പറയുന്നത് ഇങ്ങനെ:

” അവര്‍ എന്താണ് പരാതപ്പെട്ടത് എന്നതിനെ കുറിച്ച് എനിക്കുറപ്പില്ല. ഇന്നലെ കളിയുടെ മധ്യത്തില്‍ ശുഭ്മന്‍ ഗില്‍ നിലത്തു കിടക്കുകയും മെഡിക്കല്‍ സംഘം മസാജ് നല്‍കുകയുമെല്ലാം ചെയ്തിട്ടുള്ളതാണ്. നിങ്ങള്‍ ഒരു ദിവസത്തെ മല്‍സരത്തിന്റെ അവസാനത്തിലേക്കു കടക്കുമ്പോള്‍ ഇവയെല്ലാം കളിയുടെ ഭാഗം തന്നെയാണ്. ഒരു ദിവസമവസാനിപ്പിക്കാന്‍ ഏറ്റവും ആവേശകരമായ വഴി തന്നെയാണിത്” ടിം സൗത്തി പറഞ്ഞു.

Latest Stories

ASIA CUP 2025: ആ ചെക്കനെ ടീമിൽ എടുക്കില്ല എന്ന് അഗാർക്കർ അവനോട് പറയണമായിരുന്നു: മുഹമ്മദ് കൈഫ്

ASIA CUP 2025: സഞ്ജു പകരക്കാരൻ, ആ താരങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവൻ പുറത്തിരുന്നേനെ: അജിത് അഗാർക്കർ

ASIA CUP 2025: യശസ്‌വി ജയ്‌സ്വാളിനെയും ശ്രേയസ് അയ്യരിനെയും ടീമിൽ എടുക്കാത്തതിന്റെ കാരണം.......: അജിത് അഗാർക്കർ

ASIA CUP: സഞ്ജു ഇത്തവണയും ബെഞ്ചിൽ, പ്ലെയിങ് ഇലവനിൽ ആ താരത്തിന് മുൻഗണന

ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ച വിധി; രാഷ്ട്രപതി റഫറന്‍സിന് പിന്നിൽ കേന്ദ്രമെന്ന് കേരളം

'2400 കോടിയോളം രൂപയുടെ വാക്സീന്‍ പ്രതിവര്‍ഷം രാജ്യത്ത് വിറ്റഴിക്കുന്നു'; പേവിഷ വാക്‌സിന്‍ ലോബി കേരളത്തിലും സജീവം, തെരുവുനായ പ്രശ്‌നം നിലനില്‍ക്കേണ്ടത് വാക്‌സിന്‍ ലോബിയുടെ ആവശ്യമെന്ന് ബിജു പ്രഭാകര്‍

വിസി നിയമനത്തില്‍ നിര്‍ണായക ഉത്തരവ്; നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലെന്ന് സുപ്രീംകോടതി

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക്; ലഗേജ് എത്തിയിട്ടും യുവതി എത്തിയില്ല, തിരച്ചില്‍ ഊര്‍ജ്ജിതം

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം; ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍

ബി സുദർശൻ റെഡ്ഡി ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി