ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നാലാം ടെസ്റ്റ് മത്സരം ഇന്ന് മാഞ്ചസ്റ്ററിൽ ആരംഭിക്കുകയാണ്. ആദ്യ ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും തോറ്റ ഇന്ത്യക്ക് ഇനിയുള്ള ടെസ്റ്റ് മത്സരങ്ങൾ വളരെ നിർണായകമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണ് നിൽക്കുന്നത്. ഒന്നാം സ്ഥാനത്ത് കരുത്തരായ ഓസ്‌ട്രേലിയയാണ്.
ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയുടെ ഡെപ്ത്ത് കണ്ട് ഇന്ത്യ ശരിക്കും പേടിച്ചുവെന്ന് പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് ബാറ്റർ ഹാരി ഭ്രൂക്ക്. നാലാം ടെസ്റ്റിന് മുന്നോടി നടന്ന വാർത്ത സമ്മേളനത്തിലാണ് ബ്രൂക്ക് ഈ പ്രസ്താവന നടത്തിയത്.
ഹാരി ബ്രൂക്ക് പറയുന്നത് ഇങ്ങനെ:
” ആദ്യ ടെസ്റ്റില്‍ 372 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയിട്ടും ഇംഗ്ലണ്ട് അത് അടിച്ചെടുത്തപ്പോള്‍ ഇന്ത്യ ശരിക്കും ഭയന്നു. അതുകൊണ്ടാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 608 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയത്. ഞങ്ങള്‍ക്ക് മുന്നില്‍ എത്രയ വലിയ വിജയലക്ഷ്യമാണ് ഉയര്‍ത്തേണ്ടത് എന്ന കാര്യത്തില്‍ അവര്‍ക്ക് ഭയമുണ്ടായിരുന്നു. അത് ഞങ്ങള്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. ആ ആത്മവിശ്വാസമാണ് ലോര്‍ഡ്സ് ടെസ്റ്റിലെ ഞങ്ങളുടെ 22 റണ്‍സ് ജയത്തിലും പ്രതിഫലിച്ചത്” ഹാരി ബ്രൂക്ക് പറഞ്ഞു.