ഇംഗ്ലണ്ടിനെതിരെ നടന്ന നാലാം ടെസ്റ്റ് മത്സരം സമനിലയിൽ കലാശിച്ചു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 425/4 എന്ന നിലയിൽ കളി അവസാനിപ്പിച്ചു. ഇന്ത്യക്കായി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ, വാഷിംഗ്‌ടൺ സുന്ദർ എന്നിവർ സെഞ്ചുറി നേടി. കൂടാതെ ഓപണർ കെ എൽ രാഹുൽ അർദ്ധ സെഞ്ചുറി നേടി.
ഗിൽ രാഹുൽ സഖ്യത്തിന്റെ പ്രകടനം കൂടാതെ ടീമിനെ മുന്നോട്ട് നയിച്ച പാർട്ണർഷിപ്പായിരുന്നു ജഡേജ സുന്ദർ സഖ്യത്തിന്റെത്. ജഡേജ 107 റൺസും സുന്ദർ 101 റൺസും നേടി പുറത്താകാതെ നിന്നു. ജഡേജയ്ക്കും സുന്ദറിനും ശേഷം ശ്രദൂൽ താക്കൂർ മാത്രമായിരുന്നു ഇന്ത്യക്ക് അകെ ഉണ്ടായിരുന്ന ഓൾറൗണ്ടർ ബാറ്റ്സ്മാൻ. പരിക്ക് പറ്റി കീപ്പർ ഋഷഭ് പന്ത് പുറത്തിരിക്കുകയായിരുന്നു. എന്നാൽ നടക്കാൻ പറ്റാതെയായിട്ടും താരം ക്രച്ചസിൽ തിരികെ കളിക്കളത്തിലേക്ക് എത്തി. രാജ്യത്തിനായി കളിക്കാൻ ഇറങ്ങും എന്ന് താരത്തിന്റെ മെന്റാലിറ്റിക്ക് കൈയ്യടിച്ചിരിക്കുകയാണ് ആരാധകർ.
ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിലെ ആദ്യ ഓവറിൽ തന്നെ സായ് സുദർശന്റെയും യശ്വസി ജയ്‌സ്വാളിന്റെയും വിക്കറ്റുകൾ നഷ്ടമായി. എന്നാൽ ആത്മ വിശ്വാസം കൈവിടാതെ ഇന്ത്യ പോരാടുകയിരുന്നു. ഒടുവിൽ ജയത്തോളം പോന്ന സമനിലയും ഇന്ത്യ കൈക്കലാക്കി. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 358 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ട് 669 റൺസിന്റെ കൂറ്റൻ മറുപടി നൽകിയിരുന്നു.