IND VS ENG: രണ്ടാം ടെസ്റ്റിന് മുൻപ് ഇംഗ്ലണ്ട് ഇന്ത്യക്ക് കൊടുത്തത് എട്ടിന്റെ പണി; അടുത്ത മത്സരവും കൈവിട്ട് പോകുമോ എന്ന് ആരാധകർ

ഇംഗണ്ടിനെതിരെ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരിക്കുന്നു. അഞ്ച് വിക്കറ്റുകൾക്കാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. മത്സരത്തിൽ പൂർണാധിപത്യത്തിൽ നിന്നത് ഇന്ത്യയായിരുന്നെങ്കിലും രണ്ടാം ഇന്നിങ്സിലെ താരങ്ങളുടെ മോശമായ ബോളിങ് പ്രകടനം ഇന്ത്യക്ക് തിരിച്ചടിയായി. ഇതോടെ പരമ്പര ഇംഗ്ലണ്ട് ലീഡ് ചെയ്യുകയാണ്.

എന്നാൽ രണ്ടാം ടെസ്റ്റിന് മുൻപ് ഇന്ത്യക്ക് വീണ്ടും കാര്യങ്ങൾ അവതാളത്തിലാകുകയാണ്. നീണ്ട നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫാസ്റ്റ് ബോളര്‍ ജോഫ്ര ആര്‍ച്ചര്‍ ടെസ്റ്റ് ക്രിക്കറ്റിലേയ്ക്ക് തിരിച്ചെത്തുന്നു. ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ ജോഫ്ര ആര്‍ച്ചറെ ഉള്‍പ്പെടുത്തി.

കൂടാതെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കളിച്ചേക്കില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോട്ട്. ലീഡ്സിൽ നടന്ന ആദ്യ ടെസ്റ്റില്‍ 44 ഓവറുകള്‍ എറിഞ്ഞ ബുംറയ്ക്ക് അടുത്ത മത്സരത്തില്‍ വിശ്രമം അനുവദിക്കുന്നതിനെകുറിച്ച് മാനേജ്മെന്റ് ആലോചിക്കുന്നതായാണ് വിവരം. രണ്ടാം ടെസ്റ്റിൽ ബുംറയ്ക്ക് വിശ്രമം നൽകി മൂന്നാം ടെസ്റ്റിൽ അദ്ദേഹത്തെ കളിപ്പിക്കാനാണ് പദ്ധതിയെന്നാണ് സൂചന.

ജൂലൈ രണ്ട് മുതല്‍ ആറു വരെ ബിര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ്. ബുംറയുടെ അഭാവത്തിൽ മുഹമ്മദ് സിറാജായിരിക്കും ഇന്ത്യയുടെ പേസ് നിരയെ നയിക്കുക. ബുംറയ്ക്ക് പകരക്കാരനായി രണ്ടാം ടെസ്റ്റിൽ അർഷ്ദീപ് സിങിന് അവസരം ലഭിക്കാനും സാധ്യതയുണ്ട്. അർഷ്ദീപ് ടെസ്റ്റ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്. ഇവർക്കൊപ്പം പ്രസിദ്ധ് കൃഷ്ണയും ചേരുന്നതോടെ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ ഫാസ്റ്റ് ബോളർമാരുടെ ലൈനപ്പാവും.

Latest Stories

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം

കന്നിവോട്ടറായ 124 വയസുകാരി മിന്റ ദേവി! ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ വിശദീകരണവുമായി കളക്ടർ; ശ്രദ്ധേയമായത് പ്രതിപക്ഷത്തിന്റെ '124 നോട്ട് ഔട്ട്' ടീ ഷർട്ട്

മൗനം തുടർന്ന് സുരേഷ് ഗോപി; ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി, തൃശൂരിലേക്ക് പുറപ്പെട്ടു

കുത്തനെ ഉയർന്ന വെളിച്ചെണ്ണവില താഴേക്ക്; ലിറ്ററിന്‌ 390 രൂപയായി

ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ നിയമവിരുദ്ധത ഉണ്ടെങ്കില്‍ ഇടപെടുമെന്ന് സുപ്രീം കോടതി; നിയമവിരുദ്ധതയുണ്ടെങ്കില്‍ റദ്ദാക്കുമെന്നും പരമോന്നത കോടതിയുടെ മുന്നറിയിപ്പ്

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലർ നിയമനം; ഗവർണർക്കെതിരെ കേരളം സുപ്രീംകോടതിയിൽ, ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം

വാൽപ്പാറയിൽ ഏഴ് വയസുകാരൻ മരിച്ചത് കരടിയുടെ ആക്രമണമെന്ന് സ്ഥിരീകരണം

കൂലിയിലെ പാട്ട് കണ്ട് 'ഒറിജിനൽ' മോണിക്ക ബെലൂച്ചി, ഗാനത്തെ കുറിച്ച് താരം പറഞ്ഞത്, വണ്ടറടിച്ച് പൂജ ഹെഗ്ഡെ