IND VS ENG: 10 കിലോ ഭാരം കുറച്ചിട്ടും എന്തുകൊണ്ട് സർഫ്രാസ് ടീമിന് പുറത്തായി? കാരണം വെളിപ്പെടുത്തി അജിത് അഗാർക്കർ

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്കുളള ഇന്ത്യൻ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മയുടെ പിൻഗാമിയായി ശുഭ്മാൻ ഗിൽ പുതിയ ടെസ്റ്റ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ. കാത്തിരിപ്പിനൊടുവിൽ കരുൺ നായർ വീണ്ടും ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടംനേടി. ഇന്ത്യയുടെ 37-ാമത് ടെസ്റ്റ് ക്യാപ്റ്റനാണ് ഗിൽ. ഇംഗ്ലണ്ടിനെതിരെ 18 അംഗ ടീമിനെയാണ് സെലക്ടർമാർ തിരഞ്ഞെടുത്തിരിക്കുന്നത്. മുംബൈയിൽ നടന്ന സീനിയർ സെലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷമാണ് ബിസിസിഐ പുതിയ ടീമിനെ പ്രഖ്യാപിച്ചത്.

സായ് സുദർശനും അർഷ്ദീപ് സിങും ആദ്യമായി ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ഇടംനേടി. ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടർന്ന് സ്റ്റാർ പേസർ മുഹമ്മദ് ഷമിക്ക് ടീമിൽ ഇടംലഭിച്ചില്ല. ഇന്ത്യ എ ക്യാപ്റ്റൻ അഭിമന്യൂ ഈശ്വരനും ടീമിൽ ഇടംലഭിച്ചു. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും തന്നെയാണ് പേസ് ബോളിങിന് നേതൃത്വം നൽകുക. രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, നിതീഷ് കുമാർ റെഡ്ഡി തുടങ്ങിയവരാണ് ടീമിലെ ഓൾറൗണ്ടർമാർ. ജൂൺ 20നാണ് ടെസ്റ്റ് പരമ്പരയ്ക്ക് ഇംഗ്ലണ്ടിൽ തുടക്കമാവുക. കഴിഞ്ഞ ടെസ്റ്റ് പരമ്പരകളിൽ ഒകെ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന സർഫ്രാസ് ഖാന് ടീമിലിടം ലഭിച്ചില്ല എന്നും ശ്രദ്ധിക്കണം.

എന്തായാലും സർഫ്രാസ് ഖാനെ തിരഞ്ഞെടുക്കാത്തതിന്റെ കാരണം ചീഫ് സെലക്ടറായ അജിത് അഗാർക്കർ വെളിപ്പെടുത്തിയിട്ടുണ്ട്. 2024 ൽ ഇംഗ്ലണ്ടിനെതിരെ സ്വന്തം മണ്ണിൽ വെച്ച് സർഫ്രാസ് ടെസ്റ്റ് അരങ്ങേറ്റം കുറിക്കുക ആയിരുന്നു. ആറ് ഇന്നിംഗ്‌സുകൾ കളിച്ച അദ്ദേഹം 40 ന് അടുത്ത് ശരാശരിയിൽ 371 റൺസ് നേടി. ന്യൂസിലൻഡിനെതിരെ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ സ്വന്തം നാട്ടിൽ സെഞ്ച്വറി നേടിയെങ്കിലും ശേഷിക്കുന്ന മത്സരങ്ങളിൽ അദ്ദേഹം പരാജയപ്പെട്ടു. ബോർഡർ-ഗവാസ്കർ ട്രോഫിക്കുള്ള ഇന്ത്യയുടെ ടീമിൽ സർഫറാസ് ഉൾപ്പെട്ടിരുന്നു, എന്നാൽ അഞ്ച് മത്സരങ്ങളിൽ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല.

സർഫ്രാസിന്റെ കാര്യത്തിൽ അജിത് അഗാർക്കർ പറഞ്ഞത് ഇങ്ങനെ:

“ഇത് ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു. മറ്റൊരാൾക്ക് ന്യായവുമായിരുന്നു. ഇപ്പോൾ, കരുൺ ആഭ്യന്തര ക്രിക്കറ്റിൽ ധാരാളം റൺസ് നേടിയിട്ടുണ്ട്, കൗണ്ടി ക്രിക്കറ്റിലും കളിച്ചിട്ടുണ്ട്. അതിനാൽ സർഫ്രാസിനെ ഒഴിവാക്കാതെ മാർഗം ഇല്ലായിരുന്നു” അഗാർക്കർ പറഞ്ഞു.

ഇംഗ്ലണ്ട് പര്യടനത്തിനായി ഫിറ്റ്നസ് നിലനിർത്താൻ സർഫ്രാസ് ഖാൻ 10 കിലോഗ്രാം ഭാരം കുറച്ചതും അടുത്തിടെ വാർത്ത ആയിരുന്നു

“ചിലപ്പോൾ, ശരിയായ തീരുമാനങ്ങൾ എടുക്കേണ്ടത് നിർണായകമാണ്. ഉദാഹരണത്തിന്, ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ സർഫ്രാസ് നേടി, പക്ഷേ തന്റെ ഫോം തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ടീം മാനേജ്മെന്റ് ചിലപ്പോൾ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടതായി വരും. ആഭ്യന്തര ക്രിക്കറ്റിലെ റണ്ണുകളിൽ കരുൺ ഉൾപ്പെട്ടിരുന്നു, അദ്ദേഹത്തിന് മുൻ ടെസ്റ്റ് പരിചയമുണ്ട്, കൂടാതെ കൗണ്ടി ക്രിക്കറ്റിലും കളിച്ചിട്ടുണ്ട്,”
അഗാർക്കർ കൂട്ടിച്ചേർത്തു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ