IND vs ENG: 'വലിയ എതിരാളിയെ' നേരിടാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്: ബ്രണ്ടന്‍ മക്കല്ലം

ഇന്ത്യയ്ക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ വിരാട് കോഹ്ലിയുടെ തിരിച്ചുവരവിന്റെ സാധ്യതയെക്കുറിച്ച് ഇംഗ്ലണ്ട് ഹെഡ് കോച്ച് ബ്രണ്ടന്‍ മക്കല്ലം ആവേശം പ്രകടിപ്പിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ത്യന്‍ നായകന്‍ ആദ്യ രണ്ട് ടെസ്റ്റുകളും നഷ്ടമാക്കിയിരുന്നു. എന്നാല്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ താരം മടങ്ങിയെത്തിയാല്‍ ‘വലിയ എതിരാളിയെ’ നേരിടാന്‍ തങ്ങള്‍ ഒരുക്കത്തോടെ കാത്തിരിക്കുകയാണെന്ന് മക്കല്ലം പറഞ്ഞു.

ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് വിരാട്. അദ്ദേഹം വന്നാല്‍ അത് ഇന്ത്യന്‍ ടീമിനെ മെച്ചപ്പെടുത്തും എന്നതില്‍ സംശയമില്ല. ഇന്ത്യയിലെ പ്രതിഭകള്‍ വളരെ വലുതാണ്. അതിനാല്‍ ഞങ്ങള്‍ എതിരിടുന്ന എല്ലാ കളിക്കാരെയും ഞങ്ങള്‍ ബഹുമാനിക്കുന്നു.

വിരാടിന്റെ കുടുംബം സുഖമായിരിക്കുന്നു എന്നും എല്ലാം നന്നായിരിക്കുന്നു എന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വിരാട് തിരിച്ചുവരിക ആണെങ്കില്‍ ആ വെല്ലുവിളിയും ഞങ്ങള്‍ നേരിടും- മക്കല്ലം പറഞ്ഞു.

കോഹ്ലിയുടെ തിരിച്ചുവരവിനെ കുറിച്ച് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് പോലും ഉത്തരമില്ല. ”സെലക്ടര്‍മാരോട് ചോദിക്കുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതുന്നു. അടുത്ത മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീം സെലക്ഷന് മുന്നോടിയായി ഉത്തരം നല്‍കാന്‍ ഏറ്റവും മികച്ച ആളുകള്‍ അവരാണെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങള്‍ അതിലേക്ക് എത്തും- അദ്ദേഹം പറഞ്ഞു.

ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ വരാനിരിക്കുന്ന മത്സരത്തില്‍ വിരാട് പങ്കെടുക്കുമോ ഇല്ലയോ എന്നത് സസ്പെന്‍സ് ആണ്. ഫെബ്രുവരി 15ന് രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മൂന്നാം ടെസ്റ്റ്.

Latest Stories

'സിന്ദൂരം വെടിമരുന്നാകുന്നതിന് ലോകം സാക്ഷിയായി, സിന്ദൂരം മായ്ച്ചവരെ നമ്മൾ മണ്ണിൽ ലയിപ്പിച്ചു'; ഓപ്പറേഷൻ സിന്ദൂർ വിവരിച്ച് പ്രധാനമന്ത്രി

'എല്ലാം പരിധികളും ലംഘിക്കുന്നു'; പ്രതിപക്ഷ സംസ്ഥാനങ്ങളിലെ ഇഡി നടപടികളില്‍ പൊറുതിമുട്ടി സുപ്രീം കോടതി; തമിഴ്‌നാട് സര്‍ക്കാര്‍ നിയന്ത്രിത മദ്യ കോര്‍പ്പറേഷനിലെ ഇഡി നടപടികള്‍ സ്റ്റേ ചെയ്തു

'മിസൈല്‍മാന്‍' ആകാൻ ധനുഷ്; കലാമിന്റെ ജീവിതം സിനിമയാക്കാൻ ഒരുങ്ങി ‘ആദിപുരുഷ്’ സംവിധായകൻ

'ഇന്ത്യയുടെ നെഞ്ചിൽ കനൽ കോരിയിട്ട ദിവസം'; രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം

IPL 2025: നീട്ടിവിളിക്കെടാ ഗോട്ട് എന്ന്, അസാധ്യ കണക്കുകളുമായി ജസ്പ്രീത് ബുംറ; ഞെട്ടി ക്രിക്കറ്റ് ലോകം

കൊടുവള്ളിയിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കണ്ടെത്തി

കേരളത്തിലെ ദേശീയ പാത നിർമാണത്തിലെ വീഴ്ച അന്വേഷിക്കാൻ മൂന്നംഗ സംഘം; റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടിയെന്ന് നിതിൻ ഗഡ്‌കരി

കുതിപ്പ് തുടരുന്നു; സ്വര്‍ണവിലയിൽ ഇന്നും വർദ്ധനവ്, പവന് 71800

ലാൽസാറും മമ്മൂട്ടിയും കമൽ ഹാസനും ഒന്നാകുന്നതെങ്ങനെ? ആ പേരിനൊപ്പം എന്റെ പേരും ചേർത്തുവെക്കുന്നതിൽ ഏറെ അഭിമാനിക്കുന്നു : കമൽ ഹാസൻ

സന്തോഷ് കീഴാറ്റൂരിന്റെ മകനും കൂട്ടുകാർക്കും നാലംഗ സംഘത്തിന്റെ മർദ്ദനം; മര്‍ദിച്ചത് ബിജെപി പ്രവര്‍ത്തകരെന്ന് കുട്ടികള്‍