IND vs ENG: 'ഇന്ത്യ ഇത് ചെയ്യുമെന്ന് ഞങ്ങള്‍ കരുതിയില്ല'; ആശ്ചര്യം പരസ്യമാക്കി ഇംഗ്ലീഷ് ഓപ്പണര്‍

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളിന്റെയും രോഹിത് ശര്‍മ്മയുടെയും ആക്രമണാത്മക സമീപനം തങ്ങളുടെ ടീമിനെ അത്ഭുതപ്പെടുത്തിയെന്ന് ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റ്. ഇംഗ്ലണ്ടിനെ 246 റണ്‍സിന് പുറത്താക്കിയ ശേഷം ഇന്ത്യന്‍ ഓപ്പണര്‍മാര്‍ 74 പന്തില്‍ ഒന്നാം വിക്കറ്റില്‍ 80 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ടുണ്ടാക്കി.

ഇന്ത്യയില്‍ തന്റെ ആദ്യ ടെസ്റ്റ് കളിക്കുന്ന ജയ്സ്വാള്‍ 70 പന്തില്‍ ഒമ്പത് ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉള്‍പ്പെടെ 76 റണ്‍സെടുത്തപ്പോള്‍ തന്റെ ആക്രമണോത്സുകമായ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യന്‍ ഇന്നിംഗ്സില്‍ തങ്ങള്‍ക്ക് എളുപ്പത്തില്‍ 3-4 വിക്കറ്റുകള്‍ നേടാമായിരുന്നു എന്നും എന്നാല്‍ അവരുടെ പോസിറ്റീവ് സമീപനം കാര്യങ്ങള്‍ പ്രയാസകരമാക്കിയെന്നും ഡക്കറ്റ് പറഞ്ഞു.

ഞങ്ങള്‍ക്ക് മൂന്നോ നാലോ വിക്കറ്റ് അവിടെ എളുപ്പത്തില്‍ നേടാമായിരുന്നു. എന്നാല്‍ അവര്‍ കളിച്ച രീതി തികച്ചും പോസിറ്റീവായിരുന്നു. അത് അവര്‍ക്ക് ന്യായമായ കളിയാണ്. ഇന്ത്യ ഇത്തരത്തില്‍ കളിക്കുമെന്ന് ഞാന്‍ കരുതിയില്ല. പക്ഷേ ബെന്‍ സ്റ്റോക്ക്സ് ഞങ്ങളെ ഉയര്‍ന്ന സ്‌കോറിലെത്തിച്ചു- ബെന്‍ ഡക്കറ്റ് പറഞ്ഞു.

29-കാരനായ ജെയ്സ്വാളിന്റെ ആക്രമണോത്സുകതയെ അഭിനന്ദിച്ച താരം രണ്ടാം ദിനത്തില്‍ ഇന്ത്യയെ എത്രയും പെട്ടെന്ന് പുറത്താക്കാനാകുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. അദ്ദേഹം മനോഹരമായി കളിച്ചുവെന്ന് ഞാന്‍ കരുതുന്നു. ഇത് ഇന്ത്യയുടെ ഹോം സാഹചര്യങ്ങളാണ്, ഇവിടെ നന്നായി കളിക്കുന്നതില്‍ കുറഞ്ഞതൊന്നും അവരുടെ കുട്ടികളില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒന്നാം ദിനം ഇന്ത്യയുടെ സര്‍വാധിപത്യമാണ് കണ്ടത്. ബാറ്റിംഗിലും ബോളിംഗിലും ഇന്ത്യ വ്യക്തമായ മേല്‍കൈ നേടിയെടുത്തു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 246 റണ്‍സില്‍ ഇന്ത്യ കൂടാരം കയറ്റിയ ഇന്ത്യ ആദ്യ ദിനം കളനിര്‍ത്തുമ്പോള്‍ 1 വിക്കറ്റിന് 119 റണ്‍സെന്ന നിലയിലാണ്. 9 വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിനെക്കാള്‍ 127 റണ്‍സിന് മാത്രം പിന്നിലാണ് ഇന്ത്യ. യശ്വസി ജയ്സ്വാളും (76) ശുബ്മാന്‍ ഗില്ലും (14) ആണ് ക്രീസില്‍. 24 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി