'ഇംഗ്ലണ്ട് അഹമ്മദാബാദിലല്ല മറിച്ച് ഇവിടെയാണ് തോറ്റത്'; കലക്കന്‍ ട്രോളുമായി സെവാഗ്

മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന നാലാം ടെസ്റ്റില്‍ ദയനീയ തോല്‍വി വഴങ്ങി ഇന്ത്യയ്ക്ക് മുന്നില്‍ പരമ്പര അടിയറവുവെച്ച ഇംഗ്ലണ്ടിനെ ട്രോളി വീരേന്ദര്‍ സെവാഗ്. “ഇംഗ്ലണ്ട് അഹമ്മദാബാദിലല്ല മറിച്ച് ഇവിടെയാണ് തോറ്റത്” എന്ന് തലച്ചേറിന്റെ ചിത്രം പങ്കുവെച്ച് സെവാഗ് ട്വീറ്റ് ചെയ്തു.

ഇംഗ്ലണ്ട് ബുദ്ധിയും ബോധവുമില്ലാതെ കളിച്ചതുകൊണ്ടാണ് തോല്‍വി പിണഞ്ഞതെന്നാണ് സെവാഗ് സരസമായി പറഞ്ഞ് വെച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് സെവാഗ് ആശംസയും നേര്‍ന്നു.

മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 25 റണ്‍സിനുമാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്.. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.

IND Vs ENG, 3rd Test, Day 1: Axar Patel Stars As India Dominate England - Highlights

ഒന്നാം ഇന്നിംഗ്സില്‍ 160 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 135 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. അഞ്ചു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ അശ്വിനും അക്സര്‍ പട്ടേലുമാണ് ഇംഗ്ലണ്ടിന്റെ അന്തകരായത്.

Latest Stories

അജിത്ത് സാറ് കടന്നുപോയ ഘട്ടത്തിലൂടെ ഞാനും കടന്നുപോയി, ആരൊപ്പം ഉണ്ടാകുമെന്ന് മനസിലാകും; തലയുടെ ഉപേദശത്തെ കുറിച്ച് നിവിന്‍

IPL 2024: ഈ ടൂർണമെന്റിലെ ഏറ്റവും മോശം ടീം അവരുടെ, ആശയക്കുഴപ്പത്തിലായതുപോലെ അവന്മാർ ദുരന്തമായി നിൽക്കുന്നു: ഗ്രെയിം സ്മിത്ത്

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ

പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി