കോഹ്‌ലിയുടേത് വല്ലാത്ത ധൈര്യം തന്നെ; തുറന്നടിച്ച് ബ്രോഡ്

ഇംഗ്ലണ്ടിനെതിരേ ലീഡ്സില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ തീരുമാനത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ച് ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. കോഹ്‌ലിയുടേത് അപാര ധൈര്യമാണെന്ന് ബ്രോഡ് ട്വിറ്ററില്‍ കുറിച്ചു.

‘ഇംഗ്ലണ്ടിനെ സംബന്ധിച്ച് വലിയ മണിക്കൂറായിരുന്നു ഇത്. മൂന്നു വമ്പന്‍ വിക്കറ്റുകള്‍. ആദ്യം ബാറ്റ് ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനം ധീരമാണ്. രാജ്യത്ത് ആദ്യ ദിനം ടെസ്റ്റില്‍ ബൗള്‍ ചെയ്യാവുന്ന ഏറ്റവുമം മികച്ച ഗ്രൗണ്ടാണിത്. പിച്ച് ഇനി കളി പുരോഗമിക്കുന്തോറും മെച്ചപ്പെട്ടു കൊണ്ടിരിക്കും. മൂന്നാംദിനം മുതല്‍ സീമര്‍മാര്‍ക്കു പിച്ചില്‍ നിന്നും കാര്യമായൊന്നും ലഭിക്കില്ല’ ബ്രോഡ് ട്വിറ്ററില്‍ കുറിച്ചു.

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 78 റണ്‍സിന് എല്ലാവരും പുറത്തായി. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് മറുപടി ബാറ്റിംഗില്‍ വിക്കറ്റൊന്നും നഷ്ടമാക്കാതെ 120 റണ്‍സ് നേടിയിട്ടുണ്ട്. 52 റണ്‍സോടെ റോറി ബേണ്‍സും ് 60 റണ്‍സോടെ ഹസീബ് ഹമീദുമാണ് ക്രീസില്‍. 10 വിക്കറ്റും കൈയിലിരിക്കെ ഇംഗ്ലണ്ടിന് 42 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡായി.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ