സര്‍ഫറാസിന്റെ പുറത്താകല്‍, കലിതുള്ളി രോഹിത്, തൊപ്പി വലിച്ചെറിഞ്ഞു

രാജ്കോട്ട് ടെസ്റ്റിനിടെ അരങ്ങേറ്റ കളിക്കാരന്‍ സര്‍ഫറാസ് ഖാന്റെ റണ്ണൗട്ടില്‍ ആരാധകര്‍ അസ്വസ്തരാണ്. മികച്ച രീതിയില്‍ ബാറ്റ് ചെയ്തിരുന്ന താരം സ്‌ട്രൈക്കില്‍നിന്ന രവീന്ദ്ര ജഡേയുടെ തെറ്റായ കോളിനെ തുടര്‍ന്നാണ് റണ്ണൗട്ടായത്. ജഡേജ തന്റെ നാലാം ടെസ്റ്റ് സെഞ്ച്വറി നേടാനായി സിംഗിള്‍ നേടാന്‍ ശ്രമിക്കവെ ആയിരുന്നു സര്‍ഫറാസ് റണ്ണൗട്ട് ആയത്.

82ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു താരത്തിന്റെ പുറത്താകല്‍. പന്തു നേരിട്ട രവീന്ദ്ര ജഡേജ സിംഗിളിനായി മുന്നോട്ടുകുതിച്ചെങ്കിലും പെട്ടെന്നു തന്നെ പിന്‍വാങ്ങുകയായിരുന്നു. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍നിന്ന് മുന്നോട്ട് ഓടിയ സര്‍ഫറാസിന് ഇതോടെ പിന്‍വാങ്ങേണ്ടിവന്നു. എന്നാല്‍ താരം ക്രീസിലെത്തുംമുന്‍പ് മാര്‍ക് വുഡ് റണ്‍ഔട്ടാക്കി.

ഡ്രസിങ് റൂമിലുണ്ടായിരുന്ന നായകന്‍ രോഹിത് ശര്‍മ തലയിലെ തൊപ്പി വലിച്ചെറിഞ്ഞാണ് ഇതിലുള്ള രോഷം തീര്‍ത്തത്. പുറത്താകലിനു ശേഷം ഡ്രസിംഗ് റൂമില്‍ നിരാശയോടെ ഇരിക്കുന്ന സര്‍ഫറാസിന്റെ ചിത്രങ്ങളും പുറത്തുവന്നു. 66 പന്തുകളില്‍നിന്ന് 62 റണ്‍സുമായി നല്ല രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്നു സര്‍ഫറാസ്. ഒരു സിക്‌സും ഒന്‍പതു ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.

തന്റെ പിഴവാണ് സര്‍ഫറാസ് ഔട്ടാകാന്‍ കാരണം എന്ന് പറഞ്ഞ് ജഡേജ ഇന്‍സ്റ്റാഗ്രാം സ്റ്റോറി പങ്കുവെച്ചു. ജഡേജയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയരവെയാണ് മാപ്പ് പറഞ്ഞ് താരം രംഗത്തുവന്നത്. ”സര്‍ഫറാസ് ഖാന്‍ അങ്ങനെ ഔട്ടയതില്‍ വിഷമം തോന്നുന്നു. അത് എന്റെ തെറ്റായ കോളായിരുന്നു. അദ്ദേഹം നന്നായി കളിച്ചു,” ജഡേജ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.

Latest Stories

രാജ്യം 79-ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവിൽ; പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി

സഞ്ജുവിന് പകരം ജഡേജയെയോ റുതുരാജിനെയോ തരണമെന്ന് രാജസ്ഥാൻ, ചെന്നൈയുടെ പ്രതികരണം ഇങ്ങനെ

IPL 2026: 'ആളുകൾ അദ്ദേഹത്തിനായി ധാരാളം പണം ചെലവഴിക്കും'; വരാനിരിക്കുന്ന മിനി-ലേലത്തിൽ ഏറ്റവും വിലയേറിയ കളിക്കാരൻ ആരെന്ന് പ്രവചനം

Asia Cup 2025: “നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര മോശമായി ഇന്ത്യ ഞങ്ങളെ തോൽപ്പിക്കും”; പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കാൻ പ്രാർത്ഥിച്ച് പാക് മുൻ താരം

പാലിയേക്കര ടോള്‍: ഇത്രയും മോശം റോഡില്‍ എങ്ങനെ ടോള്‍ പിരിക്കുമെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്; 'ഞാന്‍ ആ വഴി പോയിട്ടുണ്ട്', ദേശീയ പാത അതോറിറ്റിയെ നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി

കോഹ്‌ലിയുമായുള്ള താരതമ്യമാണ് ബാബർ അസമിന്റെ പതനത്തിന് പിന്നിലെ പ്രധാന കാരണം: അഹമ്മദ് ഷെഹ്സാദ്

അനധികൃത സ്വത്ത് സമ്പാദനകേസ്; എം ആര്‍ അജിത് കുമാറിന് ക്ലീൻചിറ്റ് നല്‍കിയ അന്വേഷണ റിപ്പോർട്ട് തള്ളി കോടതി

ഐപിഎൽ 2026: ചെന്നൈ സൂപ്പർ കിംഗ്സിലേക്കുള്ള സഞ്ജു സാംസണിന്റെ കൈമാറ്റം നടക്കില്ല: ആർ. അശ്വിൻ

“അഷസ് പോലെ നിലവാരം മികച്ചതായി തോന്നിയില്ല″: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര മികച്ചതാണെന്ന് അംഗീകരിക്കാൻ വിസമ്മതിച്ച് മൈക്കൽ ആതർട്ടൺ

സഞ്ജു സാംസണെ പുറത്താക്കി പകരം ആ താരത്തെ കൊണ്ട് വരണം: ദീപ്‌ദാസ് ഗുപ്ത