IND vs ENG: "എനിക്ക് ഇങ്ങനെ ഒരു യാത്രയയപ്പ് നൽകിയിരുന്നെങ്കിൽ ഞാൻ ആകാശിനെ ഇടിച്ചേനെ"; തുറന്നടിച്ച് റിക്കി പോണ്ടിംഗ്

അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം ഇംഗ്ലീഷ് ഓപ്പണര്‍ ബെന്‍ ഡക്കെറ്റിന്റെ വിക്കറ്റെടുത്ത ശേഷം ഇന്ത്യൻ പേസർ ആകാശ് ദീപ് താരത്തിന് നല്‍കിയ യാത്രയയപ്പ് വിമർശനത്തിന് വിധേയമായിരിക്കുകയാണ്. റിക്കി പോണ്ടിംഗ്, മൈക്കൽ ആതർട്ടൺ, ദിനേശ് കാർത്തിക് എന്നിവർക്ക് ആകാശിന്റെ പ്രവൃത്തി ഇഷ്ടപ്പെട്ടില്ല. തന്നോട് ആകാശ് ദീപ് അതുപോലെ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ താൻ അദ്ദേഹത്തെ ഇടിക്കുമായിരുന്നെന്ന് പോണ്ടിംഗ് പറഞ്ഞു.

ഇങ്ങനെയൊരു സംഭവമുണ്ടായാല്‍ ദേഷ്യ പിടിക്കുകയും ഇടിക്കുകയും ചെയ്യാന്‍ സാധ്യതയുള്ള ചില ബാറ്റര്‍മാരുണ്ടെന്നും പോണ്ടിം​ഗും ഇതില്‍ പെടില്ലേയെന്നും ആങ്കര്‍ ചോദിച്ചപ്പോള്‍ ഒരുപക്ഷെ താന്‍ അതു ചെയ്‌തേക്കുമെന്നായിരുന്നു പോണ്ടിം​ഗിന്റെ മറുപടി.

“ഒരുപക്ഷേ അതെ”, പോണ്ടിംഗ് പറഞ്ഞു. ആ സാഹചര്യം ഇങ്ങനെ കൈകാര്യം ചെയ്തതിന് ശേഷം ഡക്കറ്റിനോടുള്ള ബഹുമാനം വർദ്ധിച്ചു. ഞാൻ അത് കണ്ടപ്പോൾ, അവർ ടീമംഗങ്ങളാണെന്നും ഒരുമിച്ച് കളിച്ചിട്ടുണ്ടാകുമെന്നും ഞാൻ കരുതി. ഇതുപോലുള്ള ഒരു മത്സര പരമ്പരയിൽ നിങ്ങൾ അത് പലപ്പോഴും കാണുന്നില്ല. ബെൻ ഡക്കറ്റ് ക്രിക്കറ്റ് കളിക്കുന്ന രീതി എനിക്ക് ഇഷ്ടമാണ്. പ്രതികരിക്കാത്തതിനാണ് ഞാൻ അദ്ദേഹത്തെ കൂടുതൽ ഇഷ്ടപ്പെടുന്നത് “, പോണ്ടിംഗ് കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ട് ഇന്നിംഗ്‌സിന്റെ 13-ാം ഓവറിൽ, ഡക്കറ്റിനെ പുറത്താക്കിയ ആകാശ് ബാറ്ററുടെ തോളിൽ കൈ വെച്ച് എന്തോ പറഞ്ഞു. പുറത്തായി മടങ്ങവെ ഡക്കെറ്റിനു സമീപത്തേക്കു വന്ന ആകാശ്ദീപ് തോളില്‍ കൈയിട്ട് സംസാരിച്ച് കൂടെ നടക്കുകയായിരുന്നു. അല്‍പ്പദൂരം ഡക്കെറ്റിനൊപ്പം പോയ ആകാശ്ദീപിനെ പിന്നീട് കെഎല്‍ രാഹുല്‍ പിടിച്ച് മാറ്റുകയുമായിരുന്നു. 38 പന്തിൽ നിന്ന് 43 റൺസ് നേടിയ അദ്ദേഹം ആകാശിനെ ബൗണ്ടറികളും ഒരു സിക്‌സറും നേടിയിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി