IND vs ENG: "ഞങ്ങൾ പിന്നെ എന്തു ചെയ്യണം? മിണ്ടാതെ വീട്ടിൽ പോകണോ?" എന്ന് രാഹുൽ, കളി കഴിഞ്ഞി‌ട്ട് കാണാമെന്ന് ധർമസേന

ഇം​ഗ്ലണ്ട് ബാറ്റർ ജോ റൂട്ട് പൊതുവേ ശാന്തനാണ്. വളരെ അപൂർവമായി മാത്രമേ അദ്ദേഹം ദേഷ്യത്തോടെ പ്രതികരിക്കാറുള്ളൂ. എന്നിരുന്നാലും, ഓവലിൽ ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിവസം താരത്തിന് തന്റെ സംയമനം നഷ്ടപ്പെട്ടു. വലംകൈയ്യൻ ബാറ്റർ ഇന്ത്യൻ പേസർ പ്രസീദ് കൃഷ്ണയുമായി കൊമ്പുകോർത്തു.

ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സിലെ 22-ാം ഓവറിലെ അഞ്ചാം പന്തിന് ശേഷമാണ് സംഭവം ആരംഭിച്ചത്. പ്രസീദ് ബാറ്ററോട് എന്തോ പറഞ്ഞു. റൂട്ടിന് ഇത് ഇഷ്ടപ്പെട്ടില്ല. അവസാന പന്തിൽ, റൂട്ട് ഒരു ബൗണ്ടറി നേടി പേസറുടെ നേരെ പാഞ്ഞടുത്തു, ഇത് ചൂടേറിയ വാഗ്വാദത്തിലേക്ക് നയിച്ചു.

പ്രശ്നം പരിഹരിക്കാൻ അമ്പയർമാരും മറ്റ് കളിക്കാരും ഇടപെട്ടു. ഉദ്യോഗസ്ഥരുടെ പെരുമാറ്റം കെ.എൽ. രാഹുലിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഫീൽഡ് അമ്പയർ കുമാർ ധർമ്മസേനയുമായി സജീവമായ സംഭാഷണം നടത്തി. എന്തു സംഭവിച്ചാലും ഇന്ത്യൻ താരങ്ങൾ മിണ്ടാതെ വീട്ടിൽ പോകണമെന്നാണോ താങ്കൾ പറയുന്നത് എന്ന് രാഹുൽ ധർമസേനയോട് ചോദിച്ചു.

സംഭാഷണം ഇങ്ങനെ

രാഹുൽ: ഞങ്ങൾ പിന്നെ എന്തു ചെയ്യണം? മിണ്ടാതെ നിൽക്കണോ?

ധർമസേന: നിങ്ങൾക്കാണെങ്കിൽ ഇതുപോലെ ഔട്ടായി മടങ്ങുമ്പോൾ ഏതെങ്കിലും ബോളർ അടുത്തേക്കു വന്നാൽ ഇഷ്ടപ്പെടുമോ? ഇല്ല. ഒരിക്കലും ഇഷ്ടപ്പെടില്ല. ശരിയല്ല രാഹുൽ. ഈ രീതിയിൽ മുന്നോട്ടു പോകാനാകില്ല.

രാഹുൽ: എങ്കിൽ ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് പറയൂ? ഇവിടെ വന്ന് ബാറ്റും ബോളും ചെയ്തിട്ട് വീട്ടിൽ പോകണോ?

ധർമസേന: അതൊക്കെ മത്സരം കഴിഞ്ഞിട്ട് വേണമെങ്കിൽ വിശദമായി സംസാരിക്കാം. ഇപ്പോൾ എന്തായാലും ഈ രീതിയിൽ മുന്നോട്ടു പോകാനാകില്ല.


നേരത്തെ, ആകാശ് ദീപ് ബെൻ ഡക്കറ്റിന് യാത്രയയപ്പ് നൽകുകയും ബാറ്ററുടെ തോളിൽ കൈ വയ്ക്കുകയും ചെയ്തിരുന്നു. 29 റൺസ് നേടിയ ശേഷം റൂട്ട് പുറത്തായി, മുഹമ്മദ് സിറാജ് സ്റ്റാർ ബാറ്ററെ പുറത്താക്കി. കരുൺ നായർ അർദ്ധസെഞ്ച്വറി നേടിയതോടെ ഇന്ത്യ 224 റൺസ് നേടി. പരമ്പരയിലെ തന്റെ ആദ്യ മത്സരത്തിൽ ഗസ് ആറ്റ്കിൻസൺ അഞ്ച് വിക്കറ്റ് വീഴ്ത്തി.

ഇംഗ്ലണ്ടിന് ബെൻ ഡക്കറ്റ് (43), സാക്ക് ക്രാളി (64) എന്നിവർ ചേർന്ന് മികച്ച തുടക്കം നൽകി. ഹാരി ബ്രൂക്ക് അർദ്ധസെഞ്ച്വറി നേടി, പക്ഷേ മുഹമ്മദ് സിറാജും പ്രസിദ്ധും നാല് വിക്കറ്റ് വീതം വീഴ്ത്തിയതോടെ ആതിഥേയരെ 247 റൺസിന് പുറത്താക്കാൻ സന്ദർശകർക്ക് കഴിഞ്ഞു.

Latest Stories

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ