IND vs ENG: “ഇത് ഏറ്റവും മികച്ചവരുടെ അതിജീവനമായിരിക്കും”; അഞ്ചാം ടെസ്റ്റിന് മുമ്പ് ഇം​ഗ്ലണ്ടിന് മുന്നറിയിപ്പുമായി ആഷസ് ഹീറോ

ജൂലൈ 31 ന് ആരംഭിക്കാൻ പോകുന്ന ഇന്ത്യയ്‌ക്കെതിരായ ഓവൽ ടെസ്റ്റിന് മുമ്പ് ബെൻ സ്റ്റോക്സിനും ഇംഗ്ലണ്ട് ടീമിനും മുന്നറിയിപ്പുമായി 2005 ലെ ആഷസ് ഹീറോ മാത്യു ഹൊഗാർഡ്. മിററിന് നൽകിയ അഭിമുഖത്തിൽ, ഹൊഗാർഡ് പരമ്പരയെ 2005 ലെ ആഷസിനോട് ഉപമിക്കുകയും അവസാന ടെസ്റ്റ് പ്രതിരോധശേഷിയുടെ പരീക്ഷണമാകുമെന്ന് പ്രവചിക്കുകയും ചെയ്തു. സമനില നേടുക എന്ന ഉദ്ദേശ്യത്തോടെ ഇംഗ്ലണ്ട് ഓവൽ ടെസ്റ്റിനെ സമീപിക്കരുതെന്ന് പറഞ്ഞ അദ്ദേഹം ടീമിന്റെ മാനസികാവസ്ഥയാണ് വിജയത്തിന് പ്രധാനമെന്ന് ചൂണ്ടിക്കാട്ടി.

ആദ്യം ബാറ്റിം​ഗ് തിരഞ്ഞെടുത്ത് ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ഹൊഗാർഡ് ഇംഗ്ലണ്ടിനെ ഉപദേശിച്ചു. ഋഷഭ് പന്തിന്റെ അഭാവം കണക്കിലെടുത്ത്, ആതിഥേയരുടെ ബാറ്റിംഗ് നിര നിലവിൽ മികച്ച ഫോമിലാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇംഗ്ലണ്ട് വേഗത്തിൽ റൺസ് നേടിയാൽ ഓവൽ പിച്ചിൽ വെല്ലുവിളികൾ ഉണ്ടാകുമെന്ന് മുൻ പേസർ അഭിപ്രായപ്പെട്ടു.

“ഇത് ഏറ്റവും മികച്ചവരുടെ അതിജീവനമായിരിക്കും. അത് 2005 ലെ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു. സമനിലയ്ക്കായി കളിക്കുക എന്ന മാനസികാവസ്ഥയോടെ നിങ്ങൾക്ക് ഓവലിനെ സമീപിക്കാൻ കഴിയില്ല. കാരണം മാനസികാവസ്ഥ ശരിയായില്ലെങ്കിൽ അത് തിരിച്ചടിയാകും,” അദ്ദേഹം പറഞ്ഞു.

“ഒരു മികച്ച സാഹചര്യത്തിൽ, നമ്മൾ ആദ്യം ബാറ്റ് ചെയ്യണം, ഒരു വലിയ സ്കോർ നേടണം, ഇന്ത്യയെ പിന്നിലേക്ക് ഇറക്കണം. ഇന്ത്യയെ അപേക്ഷിച്ച് ഇംഗ്ലണ്ടിന് അവരുടെ ബാറ്റിംഗിൽ കൂടുതൽ ആഴമുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ