IND VS ENG: 'ആ പരിക്കിന് കാരണക്കാരൻ അവൻ തന്നെ'; പന്തിനെ രൂക്ഷമായി വിമർശിച്ച് ഇം​ഗ്ലീഷ് താരം

ഇംഗ്ലണ്ടുമായുള്ള നാലാം ടെസ്റ്റിന്റെ ആദ്യദിനം ബാറ്റിം​ഗിനിടെ കാലിനു സാരമായി പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ രൂക്ഷമായി വിമര്‍ശിച്ച് ഇംഗ്ലീഷ് മുന്‍ നായകന്‍ മൈക്കല്‍ വോൺ. റിഷഭിന്റെ അതിരുകടന്ന പ്രവര്‍ത്തി കാരണമാണ് ഇങ്ങനെയൊരു പരിക്ക് സംഭവിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാണ്ടി.

80 കിമി വേഗതയില്‍ പന്തെറിയുന്ന ഒരു ബോളര്‍ക്കെതിരേയാണ് റിഷഭ് പന്ത് റിവേഴ്‌സ് സ്വീപ്പ് കളിക്കാന്‍ ശ്രമം നടത്തിയത്. അതു ശരിക്കും അതിരു കടന്നു പോയെന്നു തന്നെ പറയാം. ഈ ടെസ്റ്റ് മല്‍സരത്തില്‍ ഇനി റിഷഭിനു കളിക്കളത്തിലേക്കു മടങ്ങിയെത്താന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്.

ഞാനൊരു വിദഗ്ധനൊന്നുമല്ല. പക്ഷെ റിഷഭ് പന്തിന്റെ കാല്‍ കാണുമ്പോള്‍ അദ്ദേഹത്തിനെ തുടര്‍ന്നു കളിക്കളത്തില്‍ കാണുമോയെന്നത് എനിക്കു സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല. റിഷഭ് പന്തിന്റെ പരിക്ക് ഗെയിമില്‍ വലിയ ഇംപാക്ടുണ്ടാക്കുന്ന കാര്യം തന്നെയാണ്. ഇത്രയും നിയന്ത്രണത്തോടെ, വ്യക്തതയോടെ, ഒഴുക്കോടെ കളിക്കുന്ന ഒരു താരത്തെ നഷ്ടമാവുകയെന്നത് ഇന്ത്യക്കു കനത്ത തിരിച്ചടിയാണ് വോൺ വിലയിരുത്തി.

അതേസമയം, റിപ്പോർട്ടുകളെയെല്ലാം കാറ്റിൽ പറത്തി പന്ത് വീണ്ടും ക്രീസിലെത്തി. രണ്ടാം ദിനത്തിന്റെ ആദ്യ സെഷനിൽ ബാറ്റ് ചെയ്യാൻ മുടന്തി ഇറങ്ങിയ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത് വീണ്ടും ഒരു കായികതാരമെന്ന നിലയിൽ തന്റെ സ്പിരിറ്റ് ലോകത്തിന് കാണിച്ച് കൊടുത്തു. വേദനാജനകമായ ആ പ്രഹരത്തിൽനിന്നും പുറത്തുവന്ന് 24 മണിക്കൂറിനുള്ളിൽ, തന്റെ രാജ്യത്തിനായി പോരാടാൻ പന്ത് വീണ്ടും ഫീൽഡിലേക്ക് വന്നു.

രണ്ടാം ദിനം, രവീന്ദ്ര ജഡേജയും ഷാർദുൽ താക്കൂറും പുറത്തായതിന് പിന്നാലെയാണ് പന്ത് പരിക്ക് പറ്റിയ കാലുമായി ക്രീസിലെത്തിയത്. ഇന്ത്യക്ക് ആറാമത്തെ വിക്കറ്റ് നഷ്ടമായതോടെ ആരാണ് അടുത്ത് ബാറ്റ് ചെയ്യാൻ ഇറങ്ങുക എന്ന കൈതുകത്തോടെ എല്ലാ കണ്ണുകളും ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലേക്ക് തിരിഞ്ഞു. ആ സമയം ഫോമിലുള്ള പരിക്കേറ്റ പന്ത് മുടന്തി പടികൾ ഇറങ്ങി വരികയായിരുന്നു. ഹർഷാരവത്തോടെയാണ് പന്തിനെ കാണികൾ വരവേറ്റത്. 37 ൽ നിന്ന് പന്ത് തന്റെ ഇന്നിംഗ്സ് പുനരാരംഭിച്ച പന്ത് 54 റൺസ് നേടി പുറത്തായി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി