ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ മത്സരം കാണാൻ വന്ന ഇന്ത്യൻ താരം ജിതേഷ് ശർമ്മയെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ. താരം തന്റെ പേര് പറഞ്ഞിട്ടും ഉദ്യോഗസ്ഥർക്ക് മനസിലായില്ല. ഒടുവിൽ രക്ഷകനായി എത്തിയത് ദിനേശ് കാർത്തിക് ആയിരുന്നു. ഒരു ആരാധകനാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പരസ്യമാക്കിയത്. എന്നിരുന്നാലും, സഹതാരവും കമന്റേറ്ററുമായ ദിനേശ് കാർത്തിക് ഇടപെട്ട് ജിതേഷിനെ സഹായിച്ചു.
വലിയ ജനക്കൂട്ടത്തിനിടയിലൂടെ സ്റ്റേഡിയത്തിലേക്ക് കടക്കാൻ ശ്രമിച്ച ജിതേഷ് ശർമ്മയെ കവാടത്തിൽ തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന ആവശ്യപ്പെട്ടു. താരം തന്റെ ഐഡന്റിറ്റി വിശദീകരിക്കാൻ ശ്രമിച്ചിട്ടും, ഗാർഡുകൾ അദ്ദേഹത്തെ അകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല.
ജിതേഷ് പ്രവേശനം നേടാൻ പാടുപെട്ടപ്പോൾ ആരാധകർ അദ്ദേഹത്തെ തിരിച്ചറിയാൻ തുടങ്ങിയതോടെ സ്ഥിതിഗതികൾ വഷളായി. ഇതിനിടെ കമന്റേറ്ററായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്, ക്രിക്കറ്റ് കളിക്കാരനെ കുഴപ്പത്തിൽനിന്ന് കരകയറ്റി.