IND VS ENG: രോഹിത്തിന്റെ സെഞ്ചുറിക്ക് പിന്നാലെ ഞെട്ടിച്ച് സൂര്യകുമാർ യാദവ്, സോഷ്യൽ മീഡിയയിൽ കുറിച്ച വരികൾ ചർച്ചയാകുന്നു

No description available.

ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ 4 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പര വിജയവും സ്വന്തമാക്കി. ഏറെനാളായി ഫോം ഔട്ട് ആയി നിന്നിരുന്ന രോഹിത് ശർമയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യക്ക് തകർപ്പൻ ജയം നേടാനായത്. 90 പന്തികൾ 12 ഫോറും 7 സിക്സറുകളുമടക്കം 119 റൺസാണ് താരം നേടിയത്. തുടക്കം മുതൽ ക്രീസിൽ ഉറച്ച രോഹിത് തന്റെ തനത് ശൈലിയിൽ കളിച്ചതോടെ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമായി. ഏറെ നാളുകൾക്ക് ശേഷമാണ് ഫുൾ ഫ്ലോയിൽ ഉള്ള ഹിറ്റ്മാനെ കാണാൻ സാധിച്ചത് എന്നും പറയാം.

രോഹിത്തിന്റെ തകർപ്പൻ സെഞ്ച്വറി നേട്ടത്തിൽ ആരാധകർ ഹാപ്പിയാണ്. താരത്തിന്റെ തിരിച്ചുവരവ് സോഷ്യൽ മീഡിയ ആഘോഷിക്കുമ്പോൾ അവർക്കൊപ്പം ചേർന്ന് ഹിറ്റ്മാനെ അഭിനന്ദിച്ചിരിക്കുകയാണ് സൂര്യകുമാർ യാദവ്. ഇന്ത്യൻ ടീമിലും മുംബൈ ഇന്ത്യൻസിലും രോഹിത്തിന്റെ സഹതാരമായ സൂര്യകുമാർ, നല്ല ആളുകൾക്ക് നല്ലത് സംഭവിക്കുന്നുവെന്നാണ് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത്. രോഹിത് ശർമ സെഞ്ച്വറി നേടുന്ന ​ദൃശ്യങ്ങൾ പങ്കുവെച്ചാണ് താരത്തിന്റെ വാക്കുകൾ.


എല്ലാ കാലത്തും രോഹിത്തിന്റെ പിന്തുണച്ചിട്ടുള്ള സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസ് കഴിഞ്ഞ വർഷം ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ നേരിട്ടപ്പോൾ അന്ന് രോഹിത്തിന് സോഷ്യൽ മീഡിയയിൽ പിന്തുണ നൽകിയിരുന്നു. രോഹിത് ടി 20 യിൽ നിന്ന് വിരമിച്ചപ്പോൾ സൂര്യകുമാർ യാദവ് ഇന്ത്യയുടെ നായകനുമായി. ഇതിൽ രോഹിത് താരത്തിന് കൊടുത്ത പിന്തുണ വളരെ വലുതായിരുന്നു.

അതേസമയം കെഎൽ രാഹുൽ, വിരാട് കോഹ്‌ലി എന്നിവരും കൂടി ഫോമിലേക്ക് വന്നാൽ ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യക്ക് ആത്മവിശ്വാസത്തിൽ തന്നെ ഇറങ്ങാം. പരമ്പരയിലെ അവസാന മത്സരം ബുധനാഴ്ച നടക്കും.

Latest Stories

ഞാൻ ലിവിങ് ടു​ഗെതറാകണമെന്ന് വിചാരിച്ച് വന്നയാളല്ല, എല്ലാം സംഭവിച്ച് പോയതാണ്; ഞാൻ വളരെ അധികം ബുദ്ധിമുട്ടിയിട്ടുണ്ടാ‌യിരുന്നു: അഭയ ഹിരൺമയി

'കിണറ്റിൽ വീണ പൂച്ചയെ എടുക്കാൻ ഒരു പാര്‍ട്ടി വന്നു, വീട്ടുടമ ആ പാര്‍ട്ടിയിൽ ചേര്‍ന്നു'; മറിയക്കുട്ടിയെ പരിഹസിച്ച് സണ്ണി ജോസഫ്

മോദി സര്‍ക്കാരിന് സൂപ്പര്‍ ബമ്പര്‍!; റിസര്‍വ് ബാങ്ക് 2.69 ലക്ഷം കോടിയുടെ റെക്കോഡ് ലാഭവിഹിതം കേന്ദ്ര സര്‍ക്കാരിന് കൈമാറും; ചരിത്രം

ചുവപ്പും മഞ്ഞയും വെള്ളയും നിറം, മോട്ടർ വാഹനവകുപ്പിന് ഇനി ഔദ്യോഗിക പതാക; എംവിഡിക്ക് ആഘോഷിക്കാൻ ഒരു ദിനവും വരുന്നു

സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം; ഗായകന്‍ ഡാബ്‌സി അറസ്റ്റിൽ, ജാമ്യത്തിൽ വിട്ടു

കുട്ടി നേരിട്ടത് അതിക്രൂരത, പ്രതി പീഡോഫിലിക്; പീഡന വിവരം അറിഞ്ഞിരുന്നില്ലെന്ന് ആവർത്തിച്ച് അമ്മ, പിതൃസഹോദരനൊപ്പം ഒന്നിച്ചിരുത്തി ചോദ്യചെയ്യാൻ പൊലീസ്

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എണ്‍പതാം പിറന്നാള്‍

IPL 2025: ഇയാൾക്ക് ഇത് തന്നെ പണി, വിരാട് കോഹ്‌ലിയെ പരിഹസിച്ച് ആകാശ് ചോപ്ര; കൂടെ ആർസിബി ആരാധകർക്കിട്ടൊരു കൊട്ടും

സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധന; ചികിത്സയിലുള്ളത് 95 പേർ, പടരുന്നത് ഒമിക്രോൺ വകഭേദത്തിന്റെ ഉപശാഖകൾ

IPL 2025: വലിയ ഹീറോയായി കൈയടി നേടി പോകാൻ വരട്ടെ, അഭിഷേക് ശർമ്മയ്ക്ക് പണി കൊടുക്കാൻ ടാറ്റ മോട്ടോഴ്‌സ്; സംഭവം ഇങ്ങനെ