ഇന്ത്യയ്ക്ക് കൂനിന്മേല്‍ കുരു; മൂന്നു താരങ്ങള്‍ ടീമില്‍ നിന്ന് പുറത്ത്

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര കൈവിട്ടതിന് പിന്നാലെ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ പരിക്കേറ്റ് പുറത്ത്. നായകന്‍ രോഹിത് ശര്‍മ്മ, പേസര്‍ ദീപക് ചഹാര്‍, കുല്‍ദീപ് സെന്‍ എന്നിവര്‍ക്ക് മൂന്നാം ഏകദിനം നഷ്ടമാകുമെന്ന് മത്സരത്തിന് ശേഷം ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വെളിപ്പെടുത്തി. വൈദ്യപരിശോധനയ്ക്കായി രോഹിത് ഇന്ത്യയിലേക്ക് മടങ്ങുമെന്നും സുഖം പ്രാപിച്ചാല്‍ ടെസ്റ്റിനായി മടങ്ങിയെത്തുമെന്നും അദ്ദേഹം പറഞ്ഞു.

രോഹിത്തിനും ദീപക്കിനും കുല്‍ദീപിനും തീര്‍ച്ചയായും അടുത്ത കളി നഷ്ടമാകും. കുല്‍ദീപും ദീപക്കും പരമ്പരയില്‍ നിന്ന് പുറത്താണ്, രോഹിത്തിനും തീര്‍ച്ചയായും അടുത്ത ഗെയിം നഷ്ടമാകും. വൈദ്യപരിശോധനയ്ക്കായി രോഹിത് ഇന്ത്യയിലേക്ക് മടങ്ങും. ഒരു വിദഗ്ദ്ധനെ കണ്ട് എങ്ങനെയെന്ന് വിലയിരുത്തും. രോഹിത് ടെസ്റ്റ് മത്സരങ്ങള്‍ക്കായി തിരികെ വരുമോ ഇല്ലയോ എന്ന് എനിക്ക് ഉറപ്പില്ല- മത്സരത്തിന് ശേഷം രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

ബുധനാഴ്ച നടന്ന രണ്ടാം ഏകദിനത്തിന്റെ രണ്ടാം ഓവറില്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇടതു തള്ളവിരലിന് പരിക്കേറ്റത്. ഒരു സ്‌കാനിംഗിനായി ഫീല്‍ഡ് വിട്ട അദ്ദേഹത്തിന് ബംഗ്ലാദേശിന്റെ ഭൂരിഭാഗം ഇന്നിംഗ്സും നഷ്ടമായിരുന്നു. എന്നിരുന്നാലും ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ 9-ാം സ്ഥാനത്ത് ബാറ്റിംഗിന് ഇറങ്ങിയ രോഹിത് 28 പന്തില്‍ പുറത്താകാതെ 51 റണ്‍സ് നേടി ഇന്ത്യയെ ലക്ഷ്യത്തിനടുത്തേക്ക് നയിച്ചു. മത്സരശേഷം, തന്റെ തള്ളവിരലിന് സുഖമില്ലെന്നും കുറച്ച് സ്ഥാനചലനമുണ്ടെന്നും താരം വെളിപ്പെടുത്തിയിരുന്നു.

ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിലെ നാണംകെട്ട തോല്‍വിക്ക് ശേഷം രണ്ടാം ഏകദിനത്തിലും തോറ്റ ഇന്ത്യ പരമ്പര കൈവിട്ടു. രണ്ടാം മത്സരത്തില്‍ 272 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അഞ്ച് റണ്‍സകലെ പോരാട്ടം അവസാനിപ്പിച്ചിരുന്നു.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും