ഡല്‍ഹി ടെസ്റ്റ്: ഇന്ത്യന്‍ നിരയില്‍ ഒരേയൊരു മാറ്റം, പുതുമുഖങ്ങളെ ഇറക്കി ഓസീസ് പ്രതിരോധം, ടീം ഇങ്ങനെ

ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തിന് ഡല്‍ഹിയില്‍ തുടക്കം. മത്സരത്തില്‍ ടോസ് നേടിയ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യ പ്ലെയിംഗ് ഇലവനില്‍ ഒരു മാറ്റവും ഓസീസ് രണ്ട് മാറ്റവും വരുത്തിയാണ് ഇറങ്ങുന്നത്.

ഇന്ത്യന്‍ നിരയില്‍ പരിക്ക് മാറി തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍ പ്ലെയിംഗ് ഇലവനില്‍ ഇടംപിടിച്ചു. ഇതോടെ സൂര്യകുമാര്‍ യാദവ് ബെഞ്ചിലേക്ക് മാറി. ഓപ്പണിംഗില്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം മോശം ഫോമിലുള്ള കെ.എല്‍ രാഹുലിനെ തന്നെ നിലനിര്‍ത്തി. ഓസീസ് മധ്യനിരയിലേക്ക് ട്രവിസ് ഹെഡും ബോളിങ് നിരയിലേക്ക് മാത്യു കൂനെമാനും എത്തിയപ്പോള്‍ സ്‌കോട്ട് ബോളണ്ടിനും മാറ്റ് റിന്‍ഷോക്കും പുറത്തായി.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി

ഓസ്ട്രേലിയ പ്ലേയിംഗ് ഇലവന്‍:  ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖ്വാജ, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, പീറ്റര്‍ ഹാന്‍ഡ്സ്‌കോംപ്, ട്രവിസ് ഹെഡ്, അലക്സ് ക്യാരി, പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍, ടോഡ് മര്‍ഫി, മാത്യു കുനെമാന്‍.

Latest Stories

കോടതിയിൽ 'ജാനകി' വേണ്ട, കഥാപാത്രത്തിന്റെ ഇനിഷ്യൽ കൂടി ഉപയോഗിക്കണം'; ജെഎസ്‌കെ വിവാദത്തിൽ നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്

ആലിയ ഭട്ടിൽ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ഒളിവിലായിരുന്ന മുൻ പഴ്സനൽ അസിസ്‌റ്റന്റ് അറസ്‌റ്റിൽ

ഹേമചന്ദ്രന്‍ കൊലക്കേസ്; മുഖ്യപ്രതി നൗഷാദ് പൊലീസ് കസ്റ്റഡിയില്‍, ഉടൻ കേരളത്തിലെത്തിക്കും

IND VS ENG: മൂന്നാം ടെസ്റ്റിന് മുൻപ് ഇംഗ്ലണ്ട് ഇന്ത്യക്ക് കൊടുത്തത് വമ്പൻ പണി; ഞെട്ടലോടെ ക്രിക്കറ്റ് ആരാധകർ; സംഭവം ഇങ്ങനെ

പ്രഭാസിന്റെ പേരിൽ 50 ലക്ഷം തരാമെന്ന് പറഞ്ഞ് വഞ്ചിച്ചു, സംഭവിച്ചത് വെളിപ്പെടുത്തി ചികിത്സയിലുളള നടന്റെ കുടുംബം

IND VS ENG: തോറ്റാൽ പഴി ഗംഭീറിന്, ജയിച്ചാൽ ക്രെഡിറ്റ് ഗില്ലിനും, ഇങ്ങനെ കാണിക്കാൻ നിനക്കൊന്നും നാണമില്ലേ: മൻവീന്ദർ ബിസ്ല

മന്ത്രിയുടെ വാക്ക് കേട്ടെത്തിയവർ പെരുവഴിയിൽ, കെഎസ്ആർടിസി ഓടുന്നില്ല; സർവീസ് നടത്തിയ ബസുകൾ തടഞ്ഞ് സമരക്കാർ

മാസപ്പടി കേസ് ഇന്ന് വീണ്ടും ഡൽഹി ഹൈക്കോടതി പരിഗണിക്കും

അങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല, പേര് മാറ്റത്തിലൂടെ ഞാൻ എയറിലായി, ട്രോളുകളും വിമർശനങ്ങളും നേരിട്ടതിനെ കുറിച്ച് വിജയ് ദേവരകൊണ്ട

'ഒരു മണിക്കൂറിനുള്ളിൽ റോയിട്ടേഴ്‌സിന്റെ ഉൾപ്പെടെ 2,355 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഇന്ത്യൻ സർക്കാർ ഉത്തരവിട്ടു'; ഗുരുതര ആരോപണവുമായി മസ്കിന്റെ എക്സ്, നിഷേധിച്ച് കേന്ദ്രം