IND vs AUS: ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുത്ത് പാർഥിവ് പട്ടേൽ, ഒരു സർപ്രൈസ്!

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുത്തd പാർത്ഥിവ് പട്ടേൽ. അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പര ഒക്ടോബർ 29 ബുധനാഴ്ച കാൻബറയിൽ ആരംഭിക്കും.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ ടി20യിൽ ഓപ്പണിംഗ് ജോഡിയായി അഭിഷേക് ശർമ്മയെയും ശുഭ്മാൻ ഗില്ലിനെയും പാർഥിവ് പട്ടേൽ തിരഞ്ഞെടുത്തു. തിലക് വർമ്മയും ക്യാപ്റ്റൻ സൂര്യകുമാർ യാദവും മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും ഇടം നേടി.

അഭിഷേകും തിലകും ബാറ്റിംഗിൽ മികച്ച ഫോമിലാണ്. 2025 ഏഷ്യാ കപ്പിൽ അഭിഷേക് 200 എന്ന സ്‌ട്രൈക്കിംഗ് റേറ്റിൽ 314 റൺസ് നേടിയപ്പോൾ, തിലക് ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 71 ശരാശരിയിൽ 213 റൺസ് നേടി.

സഞ്ജു സാംസണെ വിക്കറ്റ് കീപ്പർ ബാറ്ററായി പാർഥിവ് പട്ടേൽ അഞ്ചാം സ്ഥാനത്ത് നിലനിർത്തി. അക്സർ പട്ടേലും വരുൺ ചക്രവർത്തിയുമാണ് സ്പിന്നർമാർ. രസകരമെന്നു പറയട്ടെ, പാർഥിവ് കുൽദീപ് യാദവിനെ ഒഴിവാക്കി.

പേസ് ആക്രമണത്തിനായി ജസ്പ്രീത് ബുംറയെയും അർഷ്ദീപ് സിംഗിനെയും അദ്ദേഹം തിരഞ്ഞെടുത്തു. പേസ് ബൗളിംഗ് ഓൾറൗണ്ടർമാരായി ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി എന്നിവരെയും ഉൾപ്പെടുത്തി.

ഒന്നാം ടി20 മത്സരത്തിനുള്ള പാർഥിവ് പട്ടേലിന്റെ പ്രവചന ഇന്ത്യ ഇലവൻ: ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, സഞ്ജു സാംസൺ, ശിവം ദുബെ, അക്സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി