ഓസീസിനെതിരായ ഒന്നാം ടെസ്റ്റ്: ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി, സൂപ്പര്‍ താരം പുറത്ത്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഒന്നാം ടെസ്റ്റില്‍ നിന്ന് ശ്രേയസ് അയ്യര്‍ പുറത്തായി. പുറത്തിനേറ്റ പരിക്ക് പൂര്‍ണ്ണമായി സുഖമാകാത്തതിനാലാണ് താരത്തിന്റെ പിന്മാറ്റം. എന്നിരുന്നാലും രണ്ടാം ടെസ്റ്റില്‍ ശ്രേയസ് അയ്യര്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമിനൊപ്പം ചേരുമെന്നാണ് അറിയുന്നത്.

‘അദ്ദേഹത്തിന്റെ പരിക്ക് പ്രതീക്ഷിച്ചതുപോലെ ഭേദമായിട്ടില്ല. വീണ്ടും കളിക്കാന്‍ അദ്ദേഹത്തിന് രണ്ടാഴ്ചയെങ്കിലും വിശ്രമം വേണം. ആദ്യ ടെസ്റ്റിന് അദ്ദേഹം തീര്‍ച്ചയായും ലഭ്യമാകില്ല. രണ്ടാം ടെസ്റ്റിനുള്ള അദ്ദേഹത്തിന്റെ ലഭ്യത അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും’ ഇന്ത്യന്‍ ബോര്‍ഡിലെ ഒരു വൃത്തം അറിയിച്ചു.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റ് ഫെബ്രുവരി 9ന് വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് ആരംഭിക്കുക. ശ്രേയസ് പുറത്തായ സാഹചര്യത്തില്‍ സൂര്യകുമാര്‍ യാദവ് നാഗ്പൂര്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്.

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഈ പരമ്പര എന്നതിനാല്‍ ഇന്ത്യയ്ക്കിത് ഏറെ നിര്‍ണായകമാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായ ഇന്ത്യയുടെ അവസാനത്തെ പരമ്പര കൂടിയാണിത് എന്നതിനാല്‍ ഫൈനല്‍ പ്രവേശനത്തിന് ഇന്ത്യയ്ക്ക് ഓസീസിനെ കീഴടക്കിയേ തീരൂ. അതിനാല്‍ തന്നെ ടീമിനെ ശക്തിപ്പെടുത്താന്‍ സ്‌പെഷ്യല്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുകയാണ് ബിസിസിഐ.

അഞ്ചു ദിവസം നീളുന്ന പ്രത്യേക പരിശീലന സെഷന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി ഒരുക്കാനൊരുങ്ങിുകയാണ് ബിസിസിഐ. ഇതിനായി ഫെബ്രുവരി രണ്ടിന് (വ്യാഴം) രോഹിത് ശര്‍മയോടും കളിക്കാരോടും നാഗ്പൂരില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. ഒന്നാം ടെസ്റ്റിന്റെ വേദിയായ വിദര്‍ഭയിലെ വിസിഎ ഗ്രൗണ്ടില്‍ പ്രത്യേക സജ്ജീകരണങ്ങളാണ് ബിസിസിഐ ഇതിനായി ഒരുക്കുന്നത്.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ചേതേശ്വര്‍ പുജാര, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ്. ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനാട്കട്ട്.

Latest Stories

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; തല്‍സമയം ഫലം അറിയാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും തയാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!