സ്മിത്തിന്റെ ക്യാപ്റ്റന്‍സിയിലെ ഏറ്റവും ഇംപ്രസീവ് ആയ ദിനങ്ങളില്‍ ഒന്ന്, ഈ തന്ത്രങ്ങള്‍ സമ്മതിച്ചേ മതിയാകൂ!

സംഗീത് ശേഖര്‍

രവീന്ദ്ര ജഡേജ എത്തുന്നതോടെ രണ്ടു ഓഫ് സ്പിന്നര്‍മാരെ കൊണ്ട് ആക്രമിക്കുന്നു എന്നതൊരു റൂട്ടിന്‍ പ്രോസസ് മാത്രമാണെങ്കിലും ആ പിരീഡില്‍ പൂജാരക്ക് സ്‌ട്രൈക്ക് കിട്ടുന്നത് 3 പന്തുകള്‍ മാത്രമാണെന്നത് ശ്രദ്ധേയമായി തോന്നി. ചില ഓവറുകളില്‍ വേണ്ടയിടത്ത് കൃത്യമായി സിംഗിള്‍ കണ്‍സീഡ് ചെയ്തു കൊണ്ട് ജഡേജയെ സ്‌ട്രൈക്കില്‍ നിര്‍ത്താനുള്ള ബോധപൂര്‍വമായ ഒരു ശ്രമം സ്റ്റീവന്‍ സ്മിത്ത് നടത്തിയെന്ന് തന്നെ കരുതുന്നു.

ശ്രേയസ് സ്പിന്നിനെ ഡോമിനേറ്റ് ചെയ്തു അനായാസം ഇന്ത്യയുടെ ലീഡ് എക്സ്റ്റന്‍ഡ് ചെയ്യുന്ന സമയം മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊണ്ട് വന്നു പാര്‍ട്ണര്‍ഷിപ് ബ്രേക്ക് ചെയ്യുന്നു.അക്‌സര്‍ എത്തുമ്പോള്‍ വീണ്ടും രണ്ടറ്റത്തും ഓഫ് സ്പിന്നര്‍മാര്‍ എത്തുന്നു. ഉമേഷിനു കൃത്യമായ ഫീല്‍ഡ് പ്ലെസ് മെന്റ്, കറക്റ്റ് ഫീല്‍ഡര്‍.പൂജാരക്ക് ലെഗ് സ്ലിപ് തുടരുന്നു, പുറത്താക്കാന്‍ സ്മിത്തിന്റെ തന്നെ ഒരു മനോഹരമായ ക്യാച്ച്. അവസാന വിക്കറ്റില്‍ അക്‌സറിന്റെ ആക്രമണം നള്ളിഫൈ ചെയ്യാന്‍ ഉമേഷ് മടങ്ങിയ ഉടനെ സ്റ്റാര്‍ക്കിനെ കൊണ്ട് വരുന്നു. സ്മിത്തിന്റെ ക്യാപ്റ്റന്‍സിയിലെ ഏറ്റവും ഇമ്പ്രസീവ് ആയ ദിനങ്ങളില്‍ ഒന്ന്.

ഓസീസ് ടോപ് ഓര്‍ഡര്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നു, മിഡില്‍, ലോവര്‍ ഓര്‍ഡറുകള്‍ തകരുന്നു. ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ തകരുന്നു, മിഡില്‍ &ലോവര്‍ ഓര്‍ഡറുകള്‍ പൊരുതി നില്‍ക്കുന്നു. പുജാര പ്‌ളേയ്ഡ് ആന്‍ എക്സലന്റ് നോക്ക്.പ്രോബ്ലം സ്‌കോറിങ് എന്ന ഘടകം അവഗണിക്കപ്പെടുന്നു എന്നതാണ്. ഒരു വിക്കറ്റ് ടെക്കിങ് ബോള്‍ എപ്പോള്‍ വേണമെങ്കിലും വരാം എന്നിരിക്കെ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ എല്ലാം തന്നെ പുറത്താവുമ്പോള്‍ എങ്കിലും പൂജാരയുടെ സ്‌ട്രൈക്ക് റേറ്റ് മെച്ചപ്പെട്ടേ മതിയാവൂ. പൂജാരയുടെ ഒപ്പം ശ്രേയസ് വന്ന സമയമായിരുന്നു ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം വന്നത്, ബികോസ് പുജാര ഒരറ്റം ഹോള്‍ഡ് ചെയ്യുമ്പോള്‍ ശ്രേയസ് സ്‌കോറിങ് ഏറ്റെടുക്കുന്നു. മറ്റൊരു പാര്‍ട്ണര്‍ ഷിപ്പിലും സ്‌കോറിങ് എന്ന ഘടകം വരാത്തത് കൊണ്ട് തന്നെയാണ് ഇന്ത്യ ഡ്രൈവിങ് സീറ്റിലേക്ക് വരാതെയിരുന്നതും.

ഒരു ക്യുറേറ്റര്‍ ആയിരുന്നത് കൊണ്ട് തന്നെ നഥാന്‍ ലിയോണിന്റെ പിച്ചിനെയും പന്തിന്റെ ടെണ്‍, ലൈന്‍, ഇമ്പാക്ട് എന്നിവയൊക്കെ വിലയിരുത്തുന്ന രീതിയോട് മറ്റൊരു ക്രിക്കറ്ററെ താരതമ്യം ചെയ്യാനേ കഴിയില്ല. ലിയോണിന്റെ റിവ്യൂസില്‍ ഈ പരിചയസമ്പന്നത വ്യക്തമാണ്. ഒരു ടോപ് ക്ലാസ് ബൗളറുടെ ഒന്നാന്തരം പ്രകടനം കൂടെ നല്‍കിക്കൊണ്ട് ലിയോണ്‍ ഓസ്ട്രേലിയയെ മുന്നിലെത്തിക്കുന്നു.ഇത്തരമൊരു സ്പിന്നര്‍ വിസിറ്റിങ് ടീമില്‍ ഉള്ളപ്പോള്‍ ആദ്യ ദിവസം മുതല്‍ തിരിയുന്ന സ്പിന്‍ ട്രാക്കുകള്‍ ഒരുക്കാനും ഭയക്കേണ്ട അവസ്ഥയായി. ലെജന്‍ഡ്..

ആദ്യ രണ്ടു ടെസ്റ്റുകളില്‍ സൂചന കിട്ടിയിരുന്നിട്ടും ഈ ടെസ്റ്റിലെങ്കിലും ഒരു പേസര്‍ക്ക് പകരമൊരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്മാനെ കൊണ്ട് വന്നില്ല എന്നതൊരു മിസ്റ്റേക്ക് തന്നെയാണ് .ബാറ്റിംഗ് ഓര്‍ഡര്‍ ഞെട്ടിച്ചു, അക്‌സര്‍ ജഡേജയുടെ പൊസിഷനില്‍ വരണമായിരുന്നു, ഭരത് അശ്വിനു പുറകിലും.

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്

Latest Stories

പാകിസ്ഥാനെതിരെ ഇന്ത്യ പ്രയോഗിച്ചത് തങ്ങളുടെ ആയുധങ്ങള്‍; വെളിപ്പെടുത്തലുമായി ബെഞ്ചമിന്‍ നെതന്യാഹു

ചര്‍ച്ച വേണ്ട, സമാന രീതിയില്‍ തീരുവ ഉയര്‍ത്തണം; യുഎസ് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഉയര്‍ത്തണമെന്ന് ശശി തരൂര്‍

അവൻ സച്ചിൻ ടെണ്ടുൽക്കറുടെ ലോക റെക്കോർഡ് തകർക്കുകയും ടെസ്റ്റ് ക്രിക്കറ്റിൽ 18000 റൺസ് നേടുകയും ചെയ്യും: മോണ്ടി പനേസർ

തെളിവടക്കം തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചേര്‍ന്നുള്ള ബിജെപിയുടെ വോട്ട് അട്ടിമറി തുറന്നുകാട്ടി രാഹുല്‍ ഗാന്ധി; പിന്നാലെ വിവരങ്ങള്‍ ഒപ്പിട്ട സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്

കൊച്ചി മെട്രോ ട്രാക്കില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു

ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം തളളി സുപ്രീംകോടതി

ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി: ഇന്ത്യ-ഇംഗ്ലണ്ട് സംയുക്ത ഇലവനെ തിരഞ്ഞെടുത്തു

ആ സിനിമയിൽ മോഹൻലാലിനെ വേണ്ട വിധത്തിൽ ഉപയോഗിച്ചില്ല, കഥയിലും ക്ലൈമാക്സിലും പ്രശ്നമുണ്ടായിരുന്നു; വെളിപ്പെടുത്തി ഷീലു എബ്രഹാം

Asia Cup 2025: പന്തോ രാഹുലോ അല്ല!, ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പർ ആ താരം

IND vs ENG: : 'ഭാഗ്യം ഇംഗ്ലണ്ടിനൊപ്പമായിരുന്നു', അല്ലെങ്കിൽ ഇന്ത്യ പരമ്പര നേടിയേനെ എന്ന് ഇം​ഗ്ലീഷ് താരം