ഇന്ത്യ-പാക് ഉഭയകക്ഷി പരമ്പര അസംഭവ്യം, നിലപാട് വ്യക്തമാക്കി റമീസ് രാജ

ലോക കായികരംഗത്തെ ഏറ്റവും വാശിയേറിയതും ആരാധകസമ്പുഷ്ടവുമായ പോരാട്ടങ്ങളിലൊന്നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലെ ക്രിക്കറ്റ് മത്സരം. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര, സൈനിക ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങളെയും ബാധിക്കാറുണ്ട്. ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ക്രിക്കറ്റ് കളിച്ചിട്ട് ഏറെ നാളായി. രണ്ടു രാജ്യങ്ങളും തമ്മിലെ ക്രിക്കറ്റ് പരമ്പരയുടെ സാധ്യതകളെ കുറിച്ച് പുതുതായി ചുമതലയേറ്റ പിസിബി അധ്യക്ഷന്‍ റമീസ് രാജ തുറന്നുപറയുന്നു.

ഇപ്പോഴത്തെ അവസ്ഥയില്‍ ഇന്ത്യ-പാക് ഉഭയകക്ഷി പരമ്പര അസംഭവ്യമാണ്. നമ്മള്‍ തിടുക്കം കാട്ടുന്നില്ല. പാക്കിസ്ഥാനിലെ ആഭ്യന്തര, പ്രാദേശിക ക്രിക്കറ്റിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിലാണ് അടിയന്തര ശ്രദ്ധ. കായിക രംഗത്തെ മാതൃകകളെ രാഷ്ട്രീയം നശിപ്പിക്കുന്നു. ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധത്തില്‍ തത്കാലം നിലവിലെ സ്ഥിതി തുടരും – റമീസ് രാജ പറഞ്ഞു.

ലോക കപ്പില്‍ ഇന്ത്യക്കെതിരായ മോശം പ്രകടനത്തിന്റെ ചരിത്രം മാറ്റിയെഴുതണമെന്ന് പാക് കളിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരത്തിനുവേണ്ടി പൂര്‍ണമായും സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ടീമിലെ സ്ഥാനത്തെക്കുറിച്ച് ചിന്തിക്കാതെ ഭയരഹിതമായി കളിക്കാന്‍ താരങ്ങളോട് പറഞ്ഞതായും, ട്വന്റി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി റമീസ് രാജ കൂട്ടിച്ചേര്‍ത്തു.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്