ഇന്നത്തെ ലേലത്തിൽ ആ താരങ്ങളെ ടീമിലെത്തിക്കാൻ ആയാൽ അവർ പ്ലേ ഓഫിൽ എത്തും, ലേലത്തിന് മുമ്പുതന്നെ സെമി ഉറപ്പിക്കുന്ന ടീം ആയി അവർ മാറും; വലിയ പ്രവചനവുമായി ബ്രാഡ് ഹോഗ്

ഇന്ന് ദുബായിൽ നടക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) മിനി ലേലത്തിൽ ചില പ്രത്യേക കളിക്കാരെ ടീമിലെത്തിക്കൻ സാധിച്ചാൽ ചെന്നൈ സൂപ്പർ കിംഗ്‌സ് (സി‌എസ്‌കെ) പ്ലേ ഓഫിൽ സാന്നിധ്യം ഉറപ്പിക്കുമെന്ന് മുൻ ഓസ്‌ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ് പ്രവചിച്ചു. ബെൻ സ്റ്റോക്‌സിന്റെ റിലീസിനൊപ്പം അമ്പാട്ട് റായിഡുവിന്റെ ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കലും സിഎസ്‌കെയുടെ പഴ്‌സ് ശക്തിപ്പെടുത്തി.

നിലവിലെ ചാമ്പ്യൻമാർക്ക് മധ്യനിരയിൽ ഒരു ഇന്ത്യൻ ബാറ്ററെയാണ് പ്രധാനമായും വേണ്ടത്. മനീഷ് പാണ്ഡെയെയും ഹർഷൽ പട്ടേലിനെയും സാഹചര്യങ്ങളും അവരുടെ കഴിവുകളും കണക്കിലെടുത്ത് സിഎസ്‌കെയ്ക്ക് അനുയോജ്യമായ കളിക്കാരാണെന്ന് ഹോഗ് പറയുന്നു. ഡാരിൽ മിച്ചൽ, രച്ചിൻ രവീന്ദ്ര എന്നിവരിൽ ഒരാളെ തിരഞ്ഞെടുക്കാനും അദ്ദേഹം ഫ്രാഞ്ചൈസിയെ പിന്തുണച്ചു.

“ഹർഷൽ പട്ടേലിന് വേണ്ടി സിഎസ്‌കെ നല്ല രീതിയിൽ ലേലം വിളി നടത്തും. ചെന്നൈ വിക്കറ്റിൽ പന്തെറിയാൻ ആവശ്യമായ ഗുണങ്ങൾ ഹർഷൽ പട്ടേലിനുണ്ട്. മിച്ചൽ അല്ലെങ്കിൽ രവീന്ദ്ര, ഹർഷൽ പട്ടേൽ എന്നിവരിൽ ഒരാൾ കൂടി മനീഷ് പാണ്ഡെയെ കിട്ടിയാൽ സിഎസ്‌കെ ടീമിലുണ്ടാകും. സി‌എസ്‌കെക്ക് ഒരു ഇന്ത്യൻ മിഡിൽ ഓർഡർ ബാറ്റർ വേണം. മനീഷ് പാണ്ഡെയാണ് അവർക്ക് ചേർന്ന താരം . മനീഷ് പാണ്ഡെ ഒരു മികച്ച ഫീൽഡർ കൂടിയാണ്, അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം ഞങ്ങൾ കണ്ടിട്ടില്ല. സിഎസ്‌കെയിലും എംഎസ് ധോണിയുടെ നേതൃത്വത്തിലും അദ്ദേഹത്തിന് അവസരം ലഭിക്കുകയാണെങ്കിൽ, അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം ഞങ്ങൾ വീണ്ടും കാണുമെന്ന് ഞാൻ കരുതുന്നു,.”

അവർക്ക് മധ്യനിരയിൽ മറ്റൊരു ഓപ്ഷൻ ആവശ്യമാണെന്ന് ഞാൻ കരുതുന്നു, ചെന്നൈ മിച്ചലിന്റെ പിന്നാലെ പോകാം, പക്ഷേ അദ്ദേഹത്തെ ലഭിക്കാൻ സാധ്യത ഇല്ല. അങ്ങനെ കിട്ടി ഇല്ലെങ്കിൽ അവർ ലക്ഷ്യമിടുന്നത് രചിൻ രവീന്ദ്രയെ പോലെ ഒരു താരത്തെ ആയിരിക്കും ”അദ്ദേഹം കൂട്ടിച്ചേർത്തു

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം