ഇന്ത്യയ്‌ക്കെതിരെ കാണിച്ച അബദ്ധം സൂപ്പര്‍ ഫോറില്‍ ആവര്‍ത്തിച്ചാല്‍ പണികിട്ടും; ബാബറിന് അക്തറിന്‍റെ മുന്നറിയിപ്പ്

ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ ഇന്ത്യയുമായുള്ള പോരാട്ടം ഞായറാഴ്ച നടക്കാനിരിക്കെ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസമിന് മുന്നറിയിപ്പുമായി പാക് മുന്‍ താരം ഷുഐബ് അക്തര്‍. ഗ്രൂപ്പുഘട്ടത്തില്‍ മഴ മൂലം ഉപേക്ഷിക്കപ്പെട്ട ഇന്ത്യയുമായുള്ള പോരില്‍ ക്യാപ്റ്റനെന്ന നിലയില്‍ ബാബറിന്റെ ഭാഗത്തു നിന്നും ചില അബദ്ധങ്ങള്‍ സംഭവിച്ചുവെന്നും സൂപ്പര്‍ ഫോറില്‍ ഇതാവര്‍ത്തിച്ചാല്‍ അത് തിരിച്ചടിയാകുമെന്നും അക്തര്‍ പറഞ്ഞു.

മധ്യഓവറുകളില്‍ അത്രയുമധികം ഓവറുകള്‍ സ്പിന്നര്‍മാര്‍ക്കു നല്‍കേണ്ടിയിരുന്നില്ല എന്നു എനിക്കു തോന്നുന്നു. ഒരു വശത്തു സ്പിന്നറെയും മറു ഭാഗത്ത് പേസറെയും നിലനിര്‍ത്തിയുള്ള ഗെയിം പ്ലാനായിരുന്നു ബാബര്‍ പരീക്ഷിക്കേണ്ടിയിരുന്നത്. ഇക്കാര്യത്തിലാണ് എനിക്കു അദ്ദേഹവുമായി വിയോജിപ്പുള്ളത്.

ബാബര്‍ ആവശ്യത്തിലുമധികം സ്പിന്നര്‍മാരെ ഈ കളിയില്‍ ഉപയോഗിച്ചു. ആക്രമണം വേണ്ടെന്നു വയ്ക്കുകയും ചെയ്തു. എങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ രണ്ടു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ബാബര്‍ ഏറെ മെച്ചപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. പക്ഷെ അദ്ദേഹം കുറേക്കൂടി ആക്രമണോത്സുകതയോടെ ചിന്തിക്കണം.

എല്ലായ്പ്പോഴും വിക്കറ്റുകളെടുക്കുന്നതിനെക്കുറിച്ചും എതിരാളികളെ ഓള്‍ഔട്ട് ആക്കുന്നതിനെക്കുറിച്ചുമായിരിക്കണം ബാബര്‍ ആലോചിക്കേണ്ടത്. 50 ഓവറുകളും ബോള്‍ ചെയ്യാന്‍ ബോളര്‍മാരെ അനുവദിക്കരുത്- അക്തര്‍ പറഞ്ഞു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ