ഇന്ത്യൻ വനിതാ സ്റ്റാർ ബാറ്റർ സ്‌മൃതി മന്ദാനയും സംഗീത സംവിധായകൻ പാലാഷ് മുച്ചലുമായുള്ള വിവാഹം റദ്ധാക്കി. നവംബർ 22 ആം തിയ്യതിയായിരുന്നു ഇരുവരും വിവാഹിതരാകേണ്ടിയിരുന്നത്. എന്നാൽ സ്‌മൃതി മന്ദാനായുടെ പിതാവിന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് വിവാഹം മാറ്റി വെച്ചു എന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ടുകൾ.
എന്നാൽ സ്മൃതിയെ പലാഷ് വഞ്ചിച്ചതാണ് കാരണമെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നു. പലാഷുമായുള്ള സ്വകാര്യ ചാറ്റുകൾ മേരി ഡി കോസ്റ്റ എന്ന യുവതി പുറത്തുവിട്ടത് അഭ്യൂഹങ്ങൾക്ക് ആക്കംകൂട്ടി. വിവാഹം റദ്ദാക്കിയെന്ന് സ്മൃതി മന്ദാന സോഷ്യൽ മീഡിയയിൽ പ്രതികരിച്ചതിന് പിന്നാലെയാണ് പലാഷും പ്രതികരണവുമായി എത്തിയിരിക്കുന്നത്. വ്യക്തിപരമായ ബന്ധങ്ങളിൽ നിന്ന് പിന്മാറാനും ജീവിതത്തിൽ മുന്നോട്ടുപോകാനും തീരുമാനിച്ചതായി പലാഷ് പറഞ്ഞു.
ഏറ്റവും പവിത്രമായി കരുതുന്ന ഒന്നിനെ പറ്റിയുള്ള ഗോസിപ്പുകൾ എത്ര പെട്ടന്നാണ് ലോകം മൊത്തം പടർന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ നിയമ നടപടിയെടുക്കും, പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്നവർക്ക് നന്ദി പറയുന്നുവെന്നും ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ മുച്ചൽ കൂട്ടിച്ചേർത്തു.