KKR VSR SRH: ഒരു ഓവർ കൂടെ എറിഞ്ഞിരുന്നേൽ എന്റെ കാര്യത്തിൽ തീരുമാനമായേനെ; ബോളിങ്ങിൽ അർധ സെഞ്ചുറി വഴങ്ങി വരുൺ ചക്രവർത്തി

ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ കൊൽക്കത്തയ്‌ക്കെതിരെ കൂറ്റൻ സ്‌കോറിൽ എത്തി സൺ റൈസേഴ്‌സ് ഹൈദരാബാദ്. 20 ഓവറിൽ ടീം നേടിയത് 278 റൺസാണ്. ബാറ്റ് ചെയ്ത എല്ലാ ബാറ്റ്‌സ്മാന്മാരും തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഇന്നത്തെ ബാറ്റിംഗിൽ സ്റ്റാർ ആയത് ഹെൻറിച്ച് ക്ലാസനാണ്. 39 പന്തുകളിൽ നിന്നായി 7 ഫോറം 9 സിക്‌സും അടക്കം 105 റൺസാണ് താരം നേടിയത്.

കൂടാതെ ഹൈദെരാബാദിനായി ട്രാവിസ് ഹെഡ് 40 പന്തിൽ 6 സിക്‌സും 6 ഫോറുമായി 76 റൺസും നേടി. ഓപ്പണിങ് ബാറ്റ്‌സ്മാനായ അഭിഷേക് ശർമ്മ 16 പന്തിൽ 4 ഫോറും 2 സിക്സുമായി 32 റൺസും, ഇഷാൻ കിഷൻ 20 പന്തിൽ നിന്നായി 4 ഫോറും 1 സിക്സുമായി 29 റൺസും നേടി വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ചു.

മോശമായ ബോളിങ് പ്രകടനമാണ് കൊൽക്കത്ത ബോളർമാർ കാഴ്ച വെച്ചത്. അതിൽ പ്രധാനമായും 3 ഓവറിൽ 54 റൺസ് വഴങ്ങിയ വരുൺ ചക്രവർത്തിക്ക് നേരെയാണ് ആരാധകരോഷം. ഒരു ഓവർ കൂടെ ബാക്കിയുണ്ടായിരുന്നേൽ അദ്ദേഹം 90 റൺസ് വരെ വഴങ്ങിയേനെ എന്നാണ് ആരാധകരുടെ അഭിപ്രായം. മോശമായ ഫോമിൽ തുടരുന്ന താരം ഇന്ത്യൻ കുപ്പായത്തിൽ കയറിയാൽ ഫോമിലേക്ക് എത്തിയേക്കും എന്ന് പ്രതീക്ഷിക്കാം.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി