ഫോം വീണ്ടെടുത്താല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അദ്ദേഹത്തെക്കാള്‍ കരുത്തനായ മറ്റൊരു കളിക്കാരനില്ല: ആര്‍. അശ്വിന്‍

തന്റെ തനതായ ഫോമിലേക്ക് എത്താന്‍ വിമഷമിക്കുന്ന വിരാട് കോഹ്‌ലിക്ക് പിന്തുണയുമായി മുന്‍ സഹതാരം ആര്‍ അശ്വിന്‍. ചാമ്പ്യന്‍സ് ട്രോഫിയില്‍ കോഹ്‌ലി തന്റെ ബാറ്റിംഗ് സമീപനത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും തന്റെ ശക്തിക്കനുസരിച്ച് മുന്നോട്ട് പോകണമെന്നും അശ്വിന്‍ പറഞ്ഞു. 95.62 ശരാശരിയിലും 90.31 സ്ട്രൈക്ക് റേറ്റിലും 765 റണ്‍സ് നേടിയ കോഹ്ലി 2023ലെ ഏകദിന ലോകകപ്പിന്റെ ഫൈനലിലേക്കുള്ള ഇന്ത്യയുടെ മാര്‍ച്ചില്‍ വലിയ പങ്കുവഹിച്ചിരുന്നു.

ടൂര്‍ണമെന്റില്‍ തന്റെ തനതായ ബാറ്റിംഗ് ശൈലിയാണ് കോഹ്‌ലി പിന്തുടര്‍ന്നത്. എന്നിരുന്നാലും, ഗംഭീര്‍ പുതിയ പരിശീലകനായി വന്നതോടെ, വൈറ്റ്-ബോള്‍ ക്രിക്കറ്റിന്റെ കാര്യത്തില്‍ ഇന്ത്യ കൂടുതല്‍ ആക്രമണാത്മക സമീപനമാണ് സ്വീകരിച്ചത്. എന്നിരുന്നാലും, ചാമ്പ്യന്‍സ് ട്രോഫിയില്‍ സ്റ്റാര്‍ ബാറ്റര്‍ക്ക് തന്റെ ശൈലി അനുസരിച്ച് കളിക്കാന്‍ കഴിയുമെന്ന് അശ്വിന്‍ കരുതുന്നു.

വിരാട് തന്റെ ശക്തിക്കനുസരിച്ച് കളിക്കണം, ഫോം വീണ്ടെടുത്താല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അദ്ദേഹത്തെക്കാള്‍ കരുത്തനായ താരം വേറെയില്ല. അദ്ദേഹം തന്റെ കളി മാറ്റേണ്ടതില്ല. സത്യം പറഞ്ഞാല്‍, ഏകദിനങ്ങളില്‍ എന്തിനാണ് തിടുക്കം?- അശ്വിന്‍ ചോദിച്ചു.

2023ലെ ഏകദിന ലോകകപ്പിലും 2024ലെ ടി20യിലും കളിച്ച അതേ രീതിയില്‍ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും കളിക്കുമെന്ന് അശ്വിന്‍ പറഞ്ഞു. ഫെബ്രുവരി ആറിന് ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ രോഹിതും കോഹ്ലിയും വീണ്ടും കളത്തിലിറങ്ങും.

Latest Stories

ഭീകരവാദവും ഭിക്ഷാടനവും, മുന്‍പന്തിയില്‍ പാകിസ്ഥാന്‍ തന്നെ; പാക് പൗരന്മാര്‍ക്ക് ഇനി യുഎഇയില്‍ വിസ ലഭിക്കുക അതികഠിനം; പാക് ഭിക്ഷാടകരുടെ കണക്കുകള്‍ പുറത്ത്

തുര്‍ക്കി ഫാഷന്‍ ഇന്ത്യയില്‍ വേണ്ട; വസ്ത്രങ്ങളിലും തിരിച്ചടി നല്‍കി ഇന്ത്യന്‍ കമ്പനികള്‍; മിന്ത്ര-അജിയോ സൈറ്റുകള്‍ തുര്‍ക്കി ഉത്പന്നങ്ങള്‍ ഒഴിവാക്കി

LSG VS SRH: നിന്റെ ശമ്പളം മറന്നേക്ക്, തോൽവിക്ക് ഞാൻ എന്തിന് പൈസ തരണം; വീണ്ടും ഫൊപ്പായി ഋഷഭ് പന്ത്

പാലക്കാട് വീണ്ടും കാട്ടാന ആക്രമണം; ടാപ്പിംഗ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

LSG VS SRH: വണ്ടിയിൽ കൊള്ളിക്കാതെടാ, പന്ത് വാവ ഉണ്ടാക്കുന്ന ചിലവ് തന്നെ സഹിക്കാൻ വയ്യ; ലക്‌നൗവിന് ഗംഭീര തുടക്കം

പ്രതിനിധി സംഘത്തിനൊപ്പം ആദ്യം പോകുന്നത് ഗയാനയിലേക്ക്; ഒടുവില്‍ അമേരിക്കയിലേക്ക്, പ്രതികരണവുമായി ശശി തരൂര്‍

ഇത് വീഴ്ചയല്ല, കുറ്റകൃത്യമാണ്; ജയശങ്കറിന്റേത് വിനാശകരമായ മൗനം'; പാകിസ്ഥാനെ അറിയിച്ച് നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്ക് എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായി?; ചോദ്യം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

ഇഡി ഉദ്യോഗസ്ഥരെല്ലാം ഹരിശ്ചന്ദ്രന്‍മാരാണെന്ന അഭിപ്രായമില്ല; ഇഡിയിലുള്ളത് അധികവും സഖാക്കളെന്ന് കെ സുരേന്ദ്രന്‍

IPL 2025: അവനെ ഇനി കൊല്‍ക്കത്തയ്ക്ക് വേണ്ട, അടുത്ത ലേലത്തില്‍ കൈവിടും, ഇങ്ങനെ പോയാല്‍ ശരിയാവില്ല, ടീമിന് ഒരു ഉപകാരവും ഇല്ലാത്തവനായി പോകരുത്

പുത്തന്‍ രൂപത്തില്‍ ഒരേയൊരു രാജാവ്‌.. 2025 ടൊയോട്ട ഫോർച്യൂണർ !