Ipl

ധോണി തലയാണെങ്കിൽ അയാൾ രാജാവാണ്, ഇനി അവസരം കൊടുത്തില്ലെങ്കിൽ ചതി- മുഹമ്മദ് കൈഫ്

ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ശിഖര്‍ ധവാന് അര്‍ഹമായ പ്രശംസ കിട്ടാത്തതിനെ വിമര്‍ശിച്ച് ആകാശ് ചോപ്ര പറഞ്ഞിരുന്നു . മോശം സാഹചര്യത്തിലും ധവാന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ ഒരുകാലത്തും അംഗീകരിക്കപ്പെടുന്നില്ലെന്നും ചോപ്ര ചൂണ്ടിക്കാട്ടി. ഇപ്പോഴിതാ ആകാശിന്റെ പിന്നാലെ ധവാനെക്കുറിച്ച് അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുഹമ്മദ് കൈഫ്.

” ധോണി തലയാണെങ്കിൽ കോഹ്ലി രാജാവാണ്. അപ്പോൾ ശിഖറോ. സമ്മർദങ്ങൾക്കൊക്കെ ഇടയിൽ 6000 ഐ.പി.എൽ റൺസാണ് അയാൾ തികച്ചത്. അദ്ദേഹത്തെ ടി 20 ലോകകപ്പ് കളിപ്പിക്കണം. ഞാൻ സെലക്ടറായിരുന്നെങ്കിൽ ഉറപ്പായും അദ്ദേഹത്തെ ടീമിലെടുക്കുമായിരുന്നു”- കൈഫ് കുറിച്ചു..

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ പോരാട്ടത്തില്‍ പഞ്ചാബിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത് വെറ്ററന്‍ താരം ശിഖര്‍ ധവാന്റെ നിര്‍ണായക ബാറ്റിങായിരുന്നു. 59 പന്തില്‍ ഒന്‍പത് ഫോറും രണ്ട് സിക്‌സും സഹിതം ധവാന്‍ 88 റണ്‍സുമായി പുറത്താകാതെ നിന്നു. ഒരു അപൂര്‍വ നേട്ടവും ധവാന്‍തന്റെ പേരില്‍ കുറിച്ചിരുന്നു . ഐപിഎല്ലില്‍ ആറായിരം റണ്‍സ് നേടുന്ന രണ്ടാമത്തെ മാത്രം താരമെന്ന റെക്കോര്‍ഡാണ് വെറ്ററന്‍ താരം സ്വന്തം പേരില്‍ കുറിച്ചത്. ധവാന് മുന്‍പ് വിരാട് കോഹ്‌ലി മാത്രമാണ് നേട്ടത്തിലെത്തിയ ഏക താരം.

ട്വന്‍റി 20യിൽ 9000 റൺസ് ക്ലബ്ബിൽ കോലിക്കും രോഹിത്തിനും ശേഷം ഇടംപിടിക്കാനും ധവാനായി. ഐപിഎല്ലില്‍ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയ ബാറ്റര്‍ ധവാനാണ്. 675 ബൗണ്ടറികള്‍. 52 അര്‍ധസെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറിന് ശേഷം രണ്ടാം സ്ഥാനത്ത് ധവാന്‍ നില്‍ക്കുന്നു. 45 ഫിഫ്റ്റികളാണ് ധവാന്‍റെ പേരിലുള്ളത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ