'ഐ.സി.സി യോഗത്തില്‍ ബി.സി.സി.ഐയെ വെല്ലുവിളിക്കും'; പരസ്യയുദ്ധം പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

ദീര്‍ഘിച്ച ഐപിഎല്‍ വിന്‍ഡോയ്ക്ക് ഐസിസി സമ്മതം മൂളിയെന്ന റിപ്പോര്‍ട്ടുകളെ തള്ളി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഐപിഎല്‍ സീസണ്‍ വികസിപ്പിക്കുന്നതു സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ പറഞ്ഞു. രണ്ടര മാസം ദൈര്‍ഘ്യം വരുന്ന വികസിത ഐപിഎല്‍ സീസണ്‍ നടപ്പാക്കാനുള്ള ബിസിസിഐ നിര്‍ദേശത്തെ ഐസിസി യോഗത്തില്‍ വെല്ലുവിളിക്കുമെന്നും പാകിസ്ഥാന്റെ നിലപാട് ശക്തമായി തന്നെ വ്യക്തമാക്കുമെന്നും റമീസ് രാജ പറഞ്ഞു.

‘ഐപിഎല്‍ സീസണ്‍ വികസനം സംബന്ധിച്ച് യാതൊരു പ്രഖ്യാപനവും ഇതുവരെ നടത്തിയിട്ടില്ല. വിഷയത്തിലെ ഞങ്ങളുടെ അഭിപ്രായം ഐസിസി യോഗത്തില്‍ രേഖപ്പെടുത്തും’ റമീസ് രാജ വ്യക്തമാക്കി.

ഐപിഎലിനായി ഐസിസി രണ്ടര മാസത്തെ പ്രത്യേക വിന്‍ഡോ അനുവദിക്കുമെന്ന് ബിസിസിഐ ജനറല്‍ സെക്രട്ടറി ജയ് ഷാ നേരത്തെ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് റമീസ് രാജ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

പുതിയ പരിഷ്‌കാരം വരുത്തുന്നതുവഴി വിദേശ കളിക്കാരുടെ സാന്നിധ്യം ഉറപ്പാക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്. ഐസിസി അന്താരാഷ്ട്ര കലണ്ടറില്‍ ഐപിഎല്ലിന് ഇടം നല്‍കിയാല്‍ ടൂര്‍ണമെന്റില്‍ കളിക്കാന്‍ അര്‍ഹത ലഭിക്കുന്ന മുഴുവന്‍ വിദേശ കളിക്കാര്‍ക്കും ടൂര്‍ണമെന്റില്‍ ഉടനീളം കളിക്കാനാവും.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു