ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ സസ്പെന്‍ഷന്‍ ഐസിസി പിന്‍വലിച്ചു

ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ സസ്പെന്‍ഷന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പിന്‍വലിച്ചു. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ ഐസിസി ശ്രീലങ്കന്‍ ടീമിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ലോകകപ്പിലെ മോശം ഫലത്തെ തുടര്‍ന്ന് കായിക മന്ത്രാലയം ദേശീയ ക്രിക്കറ്റ് ബോര്‍ഡിനെ പുറത്താക്കിയിരുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള ലംഘനങ്ങള്‍ ഉണ്ടാകില്ല എന്ന ഉറപ്പ് ലഭിച്ചതോടെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി ഐസിസി ഞായറാഴ്ച പ്രസ്താവനയില്‍ അറിയിച്ചു.

വിലക്ക് വന്നതിനാല്‍ ശ്രീലങ്കയ്ക്ക് അണ്ടര്‍ 19 പുരുഷ ലോകകപ്പിന്റെ ആതിഥേയാവകാശം നഷ്ടമായിരുന്നു. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലാണ് ആ ലോകകപ്പ് നടക്കുന്നത്.

വിലക്കിലായിരുന്നു എങ്കിലും മറ്റു രാജ്യങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്ന മത്സരങ്ങള്‍ ശ്രീലങ്ക കളിക്കുന്നുണ്ടായിരുന്നു. ഇനി ഐസിസി ഇവന്റുകളിലും ശ്രീലങ്കയ്ക്ക് കളിക്കാന്‍ ആകും.

Latest Stories

മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്

എന്നെ സെക്സി വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമാവില്ലെന്ന് എനിക്കു തോന്നി: അനാർക്കലി മരിക്കാർ

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം