ഒരുമിച്ച് കൂടി നായകന്മാര്‍, ലോക കപ്പ് ആവേശത്തില്‍ ക്രിക്കറ്റ് ലോകം

ഏകദിന ലോക കപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ലണ്ടന്‍ ക്രിക്കറ്റ് ആവേശത്തില്‍. ടീമുകളെല്ലാം ലണ്ടന്‍ നഗരത്തിലേക്ക് എത്തിക്കഴിഞ്ഞു. വിവിധ മൈതാനങ്ങളില്‍ ടീമുകളുടെ പരിശീലനവും പുരോഗമിക്കുകയാണ്. നിരവധി പേരാണ് ടീമുകളുടെ പരിശീലനം കാണാന്‍ വിവിധ മൈതാനങ്ങളിലേക്ക് ഒഴുകിയെത്തുന്നത്.

അതിനിടെ ലോക കപ്പില്‍ പങ്കെടുക്കുന്ന നായകന്മാരെല്ലാം അണിനിരന്ന മാധ്യമ സമ്മേളനവും ലണ്ടനില്‍ നടന്നു. നായകന്മാരെല്ലാം അവരുടെ ജെഴ്‌സി അണിഞ്ഞാണ് മാധ്യമ സമ്മേളനത്തിനെത്തിയത്. ടീമുകളുടെ പ്രതീക്ഷകള്‍ നായകന്മാര്‍ പങ്കുവെച്ചു.

ഇംഗ്ലണ്ടില്‍ വിമാനമിറങ്ങിയതിന്റെ പിറ്റേ ദിവസം തന്നെ ടീം ഇന്ത്യ പരിശീലനത്തിനിറങ്ങിയിരുന്നു. കെന്നിങ്ടണ്‍ ഓവല്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ പരിശീലന സെഷന്‍ പുരോഗമിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബിസിസിഐ പുറത്ത് വിട്ടിട്ടുണ്ട്.

ചൊവ്വാഴ്ച മുംബൈയിലെ പത്രസമ്മേളനത്തിനു ശേഷം അര്‍ദ്ധരാത്രിയോടെ ഇംഗ്ലണ്ടിലേക്കു തിരിച്ച ടീം ഇന്ത്യ ബുധനാഴ്ചയാണു ലണ്ടനില്‍ എത്തിയത്. വിമാനത്താവളത്തില്‍നിന്നു നേരിട്ടു ഹോട്ടലിലെത്തിയ ടീം ഒരു ദിവസം വിശ്രമിച്ചു.

ജൂണ്‍ അഞ്ചിനു ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ലോക കപ്പിലെ ആദ്യ മത്സരം. റൗണ്ട് റോബിന്‍ ലീഗില്‍ 9 മത്സരങ്ങളാണ് ഓരോ ടീമും കളിക്കേണ്ടത്.

നാളെ ഇന്ത്യ ന്യൂസിലന്‍ഡിനെ സന്നാഹ മത്സരത്തില്‍ നേരിടുന്നുണ്ട്. ഇന്ത്യയെ കൂടാതെ മൂന്ന് അയല്‍ക്കാരും നാളെ കളത്തിലിറങ്ങും. കെന്നിങ്ടണ്‍ ഓവല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാന്‍ മത്സരത്തിന് ബ്രിസ്റ്റള്‍ ആതിഥ്യമരുളുമ്പോള്‍ ദക്ഷിണാഫ്രിക്ക ശ്രീലങ്ക മത്സരം കാര്‍ഡിഫിലാണു നടക്കുക. മത്സരങ്ങള്‍ ഉച്ച കഴിഞ്ഞ് 3.00 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ തത്സമയം കാണാം.

Latest Stories

ടി20 ലോകകപ്പ് 2024: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

IPL 2024: നിയന്ത്രണം വിട്ട് കോഹ്‌ലി, സീനിയര്‍ താരത്തെ സഹതാരങ്ങള്‍ക്ക് മുന്നിലിട്ട് അപമാനിച്ചു

IPL 2024: 'വിരാട് കോഹ്ലിയെക്കാള്‍ മികച്ചവന്‍': 22 കാരന്‍ ബാറ്ററെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം

കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും; സന്ദർശനത്തിന് ഭാര്യയ്ക്ക് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം