ഞാൻ മികച്ച നായകനായി അവന്റെ പേര് തിരഞ്ഞെടുക്കും, അത് കേൾക്കുമ്പോൾ എന്റെ പ്രിയ സഹതാരത്തിന് വിഷമം തോന്നിയേക്കാം; ശാർദുൽ താക്കൂർ പറഞ്ഞത് ഇങ്ങനെ

ടീം ഇന്ത്യയും ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ) ഓൾറൗണ്ടർ ശാർദുൽ താക്കൂർ അടുത്തിടെ ഇതിഹാസതാരം എംഎസ് ധോണിക്കും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ഇടയിൽ മികച്ച ക്യാപ്റ്റനെ തിരഞ്ഞെടുത്തു. മികച്ച ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതിനിടയിൽ രോഹിത് ശർമ്മയെക്കുറിച്ച് ഷാർദുൽ താക്കൂർ രസകരമായ അഭിപ്രായവും പറഞ്ഞിരിക്കുകയാണ്.

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വിജയകരമായ ക്യാപ്റ്റനായാണ് എംഎസ് ധോണി കണക്കാക്കപ്പെടുന്നത്. വിക്കറ്റ് കീപ്പർ-ബാറ്റർ ദേശീയ ടീമിനെ 2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ചാമ്പ്യൻസ് ട്രോഫി എന്നിവയിൽ വിജയത്തിലേക്ക് നയിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിംഗ്‌സിനായി (സിഎസ്‌കെ) അഞ്ച് കിരീടങ്ങൾ നേടാനും ധോണി സഹായിച്ചു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിൻ്റെ (എംഐ) നായകനെന്ന നിലയിൽ രോഹിത് ശർമ്മ അഞ്ച് കിരീടങ്ങളും നേടിയിട്ടുണ്ട്. ശേഷം ഈ വര്ഷം വെറ്ററൻ ഓപ്പണിംഗ് ബാറ്റർ 2024 ലെ ടി20 ലോകകപ്പിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ചു. കപിൽ ദേവിനും എംഎസ് ധോണിക്കും ശേഷം ഐസിസി ലോകകപ്പ് ട്രോഫി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ക്യാപ്റ്റനായി അദ്ദേഹം മാറി.

എംഎസ് ധോണിയുടെയും രോഹിത് ശർമ്മയുടെയും കീഴിൽ കളിച്ചിട്ടുള്ള ശാർദുൽ താക്കൂറിനോട് രണ്ട് ക്യാപ്റ്റന്മാരിൽ ഒരാളെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം ധോണിയെ തിരഞ്ഞെടുത്തു, രോഹിത് അത് മനസ്സിലാക്കുമെന്നും കൂട്ടിച്ചേർത്തു. വിഷമം തോന്നിയാലും കുഴപ്പമില്ല എന്നും തമാശയായി അദ്ദേഹം പറഞ്ഞു.

“രോഹിത് ആദ്യം എൻ്റെ സുഹൃത്താണ്, അതിനാൽ ഞാൻ MSD എന്ന് പറയും. ദേഷ്യം വന്നാലും അയാൾക്ക് (രോഹിത്) മനസ്സിലാവും, ഞാൻ പോയി സോപ്പിട്ട് പറയും, രോഹിത്, കുഴപ്പമില്ല! ഈ വീഡിയോ കണ്ടാലും, അവൻ എന്നോട് ഫോണിൽ സാധാരണ രോഹിത് ശർമ്മയെപ്പോലെയാകും, ”ഒരു പരിപാടിയിൽ ശാർദുൽ താക്കൂർ പറഞ്ഞു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി