എന്റെ അവസാന ബാറ്റും ബോളും ഇവിടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു

17 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിന് തിരശ്ശീല വീഴ്ത്തിക്കൊണ്ട് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തന്റെ തീരുമാനം വെളിപ്പെടുത്തി സ്റ്റുവര്‍ട്ട് ബ്രോഡ്. അഞ്ചാം ആഷസ് ടെസ്റ്റ് തന്റെ അവസാനത്തേതാണെന്ന് ഓവലിലെ മൂന്നാം ദിവസത്തെ കളിക്ക് ശേഷമാണ് താരം പ്രഖ്യാപിച്ചത്.

600 ടെസ്റ്റ് വിക്കറ്റുകള്‍ പിന്നിട്ട രണ്ട് പേസര്‍മാരില്‍ ഒരാളായ ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണൊപ്പം ഓവല്‍ ടെസ്റ്റില്‍ ആഷസില്‍ 150+ ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ മൂന്നാമത്തെ ബോളറായി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന അഞ്ചാമത്തെ താരമായാണ് അദ്ദേഹം തന്റെ കരിയര്‍ പൂര്‍ത്തിയാക്കുന്നത്.

മൂന്നാം ദിവസം സ്‌കൈ സ്പോര്‍ട്സിനോട് സംസാരിച്ച ബ്രോഡ് ഇങ്ങനെ പറഞ്ഞു ‘അത്ഭുതകരമായ ഒരു സവാരിയാണ്, എനിക്കുള്ളത് പോലെ തന്നെ നോട്ടിംഗ്ഹാംഷെയറും ഇംഗ്ലണ്ട് ബാഡ്ജും ധരിക്കാന്‍ സാധിച്ചത് വലിയ പദവിയാണ്. ഒപ്പം, ഞാന്‍ ക്രിക്കറ്റിനെ എന്നത്തേയും പോലെ സ്‌നേഹിക്കുന്നു.രണ്ടാഴ്ചയായി ഞാന്‍ അതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു.’

‘ഓസ്ട്രേലിയയുമായുള്ള പോരാട്ടങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്, എനിക്ക് ആഷസുമായി ഒരു പ്രണയമുണ്ട്. എന്റെ അവസാന ബാറ്റും ബോളും ആഷസ് ക്രിക്കറ്റിലായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’ ബ്രോഡ് പറഞ്ഞു.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്