രോഹിതിന്റെയും കോഹ്ലിയുടെയും ബാറ്റിംഗ് കണ്ടുകൊണ്ടിരുന്ന എനിക്ക് ഇപ്പോൾ വൈഭവിന്റെ ബാറ്റിംഗ് കാണാനാണ് താല്പര്യം: ഗ്രെയിം സ്മിത്ത്

രാജസ്ഥാൻ റോയൽസിന് വേണ്ടി തകർപ്പൻ പ്രകടനമാണ് യുവ താരം വൈഭവ് സൂര്യവൻഷി നടത്തുന്നത്. മുംബൈക്കെതിരെ നടന്ന മത്സരത്തിലും മികച്ച ബാറ്റിംഗാണ് താരം നടത്തിയത്. മഴ മൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 150 റൺസാണ് രാജസ്‌ഥാൻ അടിച്ചെടുത്തത്. 14 പന്തിൽ അഞ്ച് സിക്‌സറും ഒരു ഫോറുകളും അടക്കം 278 സ്ട്രൈക്ക് റേറ്റിൽ 39 റൺസ് നേടി വൈഭവ് കളം നിറഞ്ഞു.

ആരാധകർ ഒന്നടങ്കം കാത്തിരുന്നത് ബുംറ വൈഭവ് പോരാട്ടം കാണാനാണ്. മത്സരത്തിലെ ബുംറയുടെ ആദ്യ പന്ത് തന്നെ വൈഭവ് ഗാലറിയിൽ എത്തിച്ചു. ആ ഓവറിൽ രണ്ട് തകർപ്പൻ സിക്സ് ആണ് വൈഭവ് ബുംറയ്ക്ക് നേരെ അടിച്ചത്. ഇതോടെ വൈഭവിലുള്ള ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ വർധിച്ചു. ഇപ്പോഴിതാ വൈഭവിന്റെ മികവിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം ഗ്രെയിം സ്മിത്ത്. സ്മിത്ത് വൈഭവിനെ ‘യഥാര്‍ത്ഥ സൂപ്പര്‍താരം’ എന്നാണ് വിശേഷിപ്പിച്ചത്.

‘രോഹിത് ശര്‍മ്മയെയും വിരാട് കോഹ്‌ലി പോലുള്ള സീനിയര്‍ താരങ്ങളുടെ പ്രകടനം കാണുന്നത് എപ്പോഴും താല്‍പ്പര്യമുള്ള കാര്യമാണ്. എന്നാല്‍ ഈ സീസണിന്റെ ആദ്യ ആഴ്ചകളില്‍ ശ്രദ്ധിക്കേണ്ട താരം രാജസ്ഥാന്‍ റോയല്‍സിന്റെ വൈഭവ് സൂര്യവന്‍ഷിയാണ്. ആദ്യ പന്ത് മുതല്‍ പവര്‍ ഹിറ്റിംഗ് നടത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അതിശയിപ്പിക്കുന്നതാണ്. ഈ ടൂര്‍ണമെന്റ് കഴിയുമ്പോഴേക്ക് അവന്‍ ഒരു വലിയ സൂപ്പര്‍താരമായി മാറും.’ സ്മിത്ത് പറഞ്ഞു.

Latest Stories

'മുഖ്യമന്ത്രിയാകണമെന്ന സതീശന്റെ ആഗ്രഹം നടക്കില്ല, വനവാസത്തിന് പോകുന്നതിന് എല്ലാ ആശംസകളും നേരുന്നു'; വനംവകുപ്പ് മന്ത്രി എന്ന നിലയില്‍ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കുമെന്ന് എകെ ശശീന്ദ്രന്‍

കടുകുമണി സ്‌നേഹം പോലും പാര്‍ട്ടിയോടില്ല, ഒരിക്കലും ചെയ്യരുതാത്ത വഞ്ചനയും ചതിയും സുധാകരന്‍ കാട്ടി, സുധാകരന്‍ കമ്യൂണിസ്റ്റ് വിരുദ്ധനാണ്'; വോട്ടെടുപ്പിന് പിന്നാലെ പൊട്ടിത്തെറിച്ച് സജി ചെറിയാന്‍

മോണാലിസയ്ക്ക് വിവാഹ സമയത്ത് പ്രായപൂര്‍ത്തിയായിട്ടില്ല; നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്സ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്താല്‍; ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസ്

ബംഗാള്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാരിനായി ദാഹിക്കുന്നുവെന്ന് മോദി; മമതയുടെ തൃണമൂല്‍ സംസ്ഥാനത്തെ നുഴഞ്ഞുകയറ്റക്കാരുടെ ഫാക്ടറിയാക്കി മാറ്റി; വികസിത് ബംഗാളിനായി തൃണമൂലിനെ പുറത്താക്കണം

എറണാകുളം ഉൾപ്പടെ അഞ്ച് ജില്ലകള്‍ മുഴുവനായും കോൺഗ്രസ്സ് തൂത്തുവാരും: വി ഡി സതീശൻ

താപനില വര്‍ധിക്കുന്നു; 12 ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട്

ഡോഗ് സ്‌ക്വാഡ് കയറിച്ചെന്ന കടയുടെ ആളെ സംശയമുണ്ട്, പൊലീസ് അയാളെ ചോദ്യം ചെയ്തില്ല; ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത സംശയിച്ച് കുടുംബം

യുവനടിക്കെതിരായ ലൈഗിംകാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം; എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണു ജാമ്യം അനുവദിച്ചത്

എം എസ് ധോണിയുടെ കടുത്ത ആരാധകൻ; ഹെലികോപ്റ്റർ ഷോട്ട് അദ്ദേഹത്തെ കണ്ട് പഠിച്ചതെന്ന് മുകുൾ

കാത്തിരിപ്പ് വിഫലം, തിരച്ചിലിനൊടുവില്‍ കിട്ടിയത് വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം