കാര്യം അറിയാതെ യുവിയെ ഞാൻ കളിയാക്കി, സത്യം അറിഞ്ഞപ്പോൾ അവനെക്കാൾ കൂടുതൽ ഞാൻ കരഞ്ഞു; വലിയ വെളിപ്പെടുത്തലുമായി ഹർഭജൻ

രവി ശാസ്ത്രിയുടെ ആവേശകരമായ കമന്ററിക്കൊപ്പം, 2011 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ എംഎസ് ധോണിയുടെ സിക്‌സ്, ഓരോ ഇന്ത്യൻ ക്രിക്കറ്റ് ആരാധകന്റെയും ജീവിതകാലത്ത് നിറഞ്ഞുനിൽക്കുന്ന ഓർമ്മകൾ ആയിരിക്കും. 28 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യ ലോക കിരീടം നേടിയിട്ട് ഇന്ന് 12 വർഷങ്ങൾ തികഞ്ഞത് കഴിഞ്ഞ ദിവസമാണ് . ഇന്ത്യയെ സംബന്ധിച്ച് ആ ഫൈനലിൽ കാര്യങ്ങൾ എതിരായിരുന്നു. ടോസ് നഷ്ടപ്പെടുന്നു, ശ്രീലങ്ക ഉയർത്തിയ കൂറ്റൻ സ്കോർ കാണുന്നു. അതുവരെ ലോകകപ്പിൽ ഒരു ടീമും സ്കോർ പിന്തുടർന്ന് ജയിച്ചിട്ടില്ല ഉൾപ്പടെ പല കാര്യങ്ങളും എതിര് നിൽക്കുമ്പോഴാണ് നിറഞ്ഞു കവിഞ്ഞ ഗാലറിയുടെ ആവേശത്തിന് നിരാശയുടെ കാഴ്ച്ച സമ്മാനിക്കാതെ കിരീടം ഉയർത്തിയത്.

ആ ലോകകപ്പിലെ മാൻ ഓഫ് ദി മാച്ചായ യുവരാജ് ക്യാൻസറും വെച്ചാണ് ആ ലോകകപ്പ് കളിച്ചത് എന്നുള്ളത് ഒകെ പിന്നീടാണ് ക്രിക്കറ്റ് ലോകം അറിഞ്ഞത്. 2011 ലോകകപ്പിലെ കഥകൾ പങ്കുവെച്ചുകൊണ്ട്, യുവരാജ് ഇടയ്ക്കിടെ ചുമക്കുനതിന്റെ കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നും ലോകകപ്പിന് ശേഷമാണ് അതൊക്കെ ക്യാൻസറിന്റെ ലക്ഷണമെന്ന് അറിയുന്നത്.

“യുവരാജിന് സുഖമില്ലായിരുന്നു, മത്സരങ്ങൾക്ക് മുമ്പ് അദ്ദേഹം ഉത്കണ്ഠാകുലനായിരുന്നു. ബാറ്റ് ചെയ്യുമ്പോഴും അവൻ ചുമയും ചിലപ്പോൾ ചോര തുപ്പും . ഞാൻ അവനോട് ചോദിക്കുമായിരുന്നു “എന്തുകൊണ്ടാണ് ഇത്ര ചുമ? നിങ്ങളുടെ പ്രായം നോക്കൂ, നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന്!” പക്ഷേ, അവൻ എന്താണ് അനുഭവിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു, ആ അസുഖത്തിനിടയിൽ അദ്ദേഹം ലോകകപ്പ് കളിച്ചു.

“അത് ക്യാൻസറിന്റെ ലക്ഷണങ്ങളാണെന്ന് പിന്നീട് അദ്ദേഹം കണ്ടെത്തി. എന്നാൽ സാഹചര്യത്തെക്കുറിച്ച് അറിയാതെ ഞങ്ങൾ അവനെ കളിയാക്കുകയായിരുന്നു, പക്ഷേ ചാമ്പ്യനോട് ഹാറ്റ്സ് ഓഫ്,” ഹർഭജൻ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു. യുവരാജ് ഇല്ലായിരുന്നു എങ്കിൽ ഇന്ത്യ ലോകകപ്പ് ഒന്നും ജയിക്കിലായിരുന്നു എന്നും ഹർഭജൻ പറഞ്ഞു.

Latest Stories

'ആരാധനാലയവും വീടും പൊളിച്ചു മാറ്റി'; ഛത്തീസ്‌ഗഡിൽ ക്രിസ്ത്യൻ ആരാധനാലായത്തിനെതിരെ ബുൾഡോസർ നടപടി

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; അക്രമി പിടിയിൽ

കോട്ടയം, തിരുവനന്തപുരം ഡിസിസികളിൽ തർക്കം; വഴിമുട്ടി കോൺഗ്രസ് പുനഃസംഘടന

അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ; സുപ്രധാന ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

ASIA CUP 2025: ആ ചെക്കനെ ടീമിൽ എടുക്കില്ല എന്ന് അഗാർക്കർ അവനോട് പറയണമായിരുന്നു: മുഹമ്മദ് കൈഫ്

ASIA CUP 2025: സഞ്ജു പകരക്കാരൻ, ആ താരങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവൻ പുറത്തിരുന്നേനെ: അജിത് അഗാർക്കർ

ASIA CUP 2025: യശസ്‌വി ജയ്‌സ്വാളിനെയും ശ്രേയസ് അയ്യരിനെയും ടീമിൽ എടുക്കാത്തതിന്റെ കാരണം.......: അജിത് അഗാർക്കർ

ASIA CUP: സഞ്ജു ഇത്തവണയും ബെഞ്ചിൽ, പ്ലെയിങ് ഇലവനിൽ ആ താരത്തിന് മുൻഗണന

ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ച വിധി; രാഷ്ട്രപതി റഫറന്‍സിന് പിന്നിൽ കേന്ദ്രമെന്ന് കേരളം

'2400 കോടിയോളം രൂപയുടെ വാക്സീന്‍ പ്രതിവര്‍ഷം രാജ്യത്ത് വിറ്റഴിക്കുന്നു'; പേവിഷ വാക്‌സിന്‍ ലോബി കേരളത്തിലും സജീവം, തെരുവുനായ പ്രശ്‌നം നിലനില്‍ക്കേണ്ടത് വാക്‌സിന്‍ ലോബിയുടെ ആവശ്യമെന്ന് ബിജു പ്രഭാകര്‍