ടീമിൽ ഇപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനാണ്, അതിന് കാരണം ആ താരവും; സൂര്യ കുമാർ യാദവിന്റെ വാക്കുകൾ ഇങ്ങനെ

ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ടി 20 യിൽ രണ്ട് വിക്കറ്റിന് വിജയിച്ച് ഇന്ത്യ. ഇതോടെ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ 2 -0 ത്തിനു ഇന്ത്യ ആണ് മുന്നിട്ട് നിൽക്കുന്നത്. ഇന്ത്യക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച വെച്ചത് തിലക് വർമ്മയാണ്. താരം 55 പന്തിൽ 72 റൺസ് ആണ് നേടിയത്. മത്സരം വിജയിച്ചതിനെ തുടർന്നു ഇന്ത്യൻ ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് സംസാരിച്ചു.

സൂര്യ കുമാർ യാദവ് പറയുന്നത് ഇങ്ങനെ:

” കഴിഞ്ഞ രണ്ട്, മൂന്ന് പരമ്പരകളിൽ ഒരു അധിക ബാറ്ററെ ഉൾപ്പെടുത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ആ ബാറ്ററിന് രണ്ട്, മൂന്ന് ഓവർ കളിക്കാൻ കഴിയണം. സാധാരണ കളിക്കുന്നതുപോലെ മാത്രം കളിച്ചാൽ മതിയെന്നാണ് ഓരോ താരത്തോടും താൻ പറയാറുള്ളത്. ഇന്ത്യ ആക്രമണ ശൈലിയിലാണ് കളിക്കുന്നത്. എങ്കിലും സാഹചര്യങ്ങൾക്ക് അനുസരിച്ച് ചെറിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കി ഇന്ത്യൻ ടീം മുന്നോട്ടു പോകുന്നുണ്ട്”

സൂര്യ കുമാർ യാദവ് തുടർന്നു:

“തിലക് ബാറ്റ് ചെയ്ത രീതിയിൽ സന്തോഷമുണ്ട്. അതിൽ നിന്ന് എല്ലാവർക്കും പഠിക്കാനുണ്ട്. ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് തിലക് ബാറ്റ് ചെയ്തു. രവി ബിഷ്ണോയി നെറ്റ്സിൽ ബാറ്റിങ് പരിശീലിക്കാറുണ്ട്. ബിഷ്ണോയ്ക്കും ബാറ്റിങ്ങിൽ സംഭാവന നൽകാൻ ആ​ഗ്രഹമുണ്ട്. അതുപോലെ അർഷ്ദീപിന്റെ സംഭാവനയും ഞാൻ മറക്കില്ല” സൂര്യ കുമാർ യാദവ് പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി