CSK UPDATES: എന്റെ പിള്ളേരെ കൊണ്ട് അത് ഒന്നും നടക്കില്ല എന്ന് മനസിലാക്കണം, ടീമിന്റെ ദൗർബല്യങ്ങൾ തുറന്ന് സമ്മതിച്ച് തല; സഹതാരങ്ങളോട് പറഞ്ഞത് ഇങ്ങനെ

ഇന്നലെ ചെപ്പോക്കിൽ നടന്ന ഐപിഎൽ 2025 മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് മറ്റൊരു ദയനീയ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ , ടീമിന്റെ ബാറ്റിംഗ് പ്രശ്നങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് ക്യാപ്റ്റൻ എംഎസ് ധോണി രംഗത്ത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ (കെകെആർ) മത്സരത്തിൽ പവർപ്ലേയിൽ സൂപ്പർ കിംഗ്‌സിന് 31 റൺസ് മാത്രമേ നേടാനായുള്ളൂ എന്ന വസ്തുത മുന്നിൽ കണ്ട് തങ്ങളുടെ ലൈൻ അപ്പ് വെച്ച് ആദ്യ ആറ് ഓവറിൽ 60 റൺസ് നേടാൻ ശ്രമിക്കാനാവില്ലെന്ന് ധോണി പറഞ്ഞു.

ആദ്യം പന്തെറിയാൻ തീരുമാനിച്ച ശേഷം, നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത ചെന്നൈയെ ശരിക്കും പറഞ്ഞാൽ പൂട്ടി എന്ന് പറയാം. ചെന്നൈയിലെ നാല് ബാറ്റ്‌സ്മാൻമാർ മാത്രമാണ് രണ്ടക്കം കടന്നത് എണ്ണത്തിൽ ഉണ്ട് ദുരന്തത്തിന്റെ അടയാളം മുഴുവൻ, 20 ഓവറിൽ 103/9 റൺസ് മാത്രമാണ് നേടാനായത്. നൈറ്റ് റൈഡേഴ്‌സ് മത്സരത്തിൽ 59 പന്തുകൾ ബാക്കിനിൽക്കെ ടീം എട്ട് വിക്കറ്റിന് വിജയിച്ചു.

“ഞങ്ങളുടെ ഓപ്പണർമാർ നല്ല ഓപ്പണർമാരാണ്, യഥാർത്ഥ ക്രിക്കറ്റ് ഷോട്ടുകൾ കളിക്കുന്നു, അവർ സ്ലോഗ് ചെയ്യുകയോ ലൈൻ മറികടക്കാൻ നോക്കുകയോ ചെയ്യുന്നില്ല. സ്കോർകാർഡ് കണ്ട് നിരാശപ്പെടാതിരിക്കേണ്ടത് പ്രധാനമാണ്. പവർപ്ലേയിൽ 60 റൺസ് (ഞങ്ങളുടെ ലൈനപ്പ്) വെച്ച് നോക്കിയാൽ അത് ബുദ്ധിമുട്ടാകും.”

“സാഹചര്യങ്ങൾ കാണുക എന്നതാണ് പ്രധാനം, രണ്ട് മത്സരങ്ങളിൽ ഞങ്ങൾ നന്നായി ചെയ്തിട്ടുണ്ട്. നിങ്ങളുടെ ശക്തികളെ പിന്തുണയ്ക്കുക, നിങ്ങൾക്ക് കളിക്കാൻ കഴിയുന്ന ഷോട്ടുകൾ കളിക്കുക. മറ്റാരെങ്കിലും കളിക്കുന്നതുപോലെയല്ല സാഹചര്യം നോക്കി കളിക്കുക.”

“സ്കോർകാർഡ് കണ്ട് നിരാശപ്പെടാതിരിക്കേണ്ടത് പ്രധാനമാണ്. ഒരുപാട് വലിയ സ്കോർ ഒകെ ലക്ഷ്യമാക്കി ആ സമ്മർദ്ദത്തിൽ കളിച്ചാൽ അത് ദോഷം ചെയ്യും. തുടക്കത്തിൽ നല്ല കൂട്ടുകെട്ട് ഉണ്ടാക്കുക എന്നാണ് ടോപ് ഓർഡർ ചെയ്യേണ്ടത്. മിഡിൽ ഓവറിൽ വരുമ്പോൾ മധ്യനിര അത് മുതലെടുത്താൽ നല്ല സ്കോർ നേടാം.” ധോണി പറഞ്ഞു

പക്ഷേ, എം.എസ്. ധോണി ഇന്നലെ മത്സരത്തിൽ എടുത്ത ചില തീരുമാനങ്ങളെ ആരാധകരെ കുറ്റപ്പെടുത്തുന്നുണ്ട്. ഒന്ന്, അത്രയും മോശം അവസ്ഥയിൽ ടീം പോയിട്ടും ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയതും അതുപോലെ കൊൽക്കത്ത ബാറ്റിങ്ങിന്റെ സമയത്ത് വളരെ വൈകി സൂപ്പർ ബോളർ നൂർ അഹമ്മദിനെ കളത്തിലേക്ക് ഇറക്കിയതും.

Latest Stories

കേരളത്തില്‍ ഇന്നു മുതല്‍ മഴ കനക്കും; ഇന്ന് നാലു ജില്ലകളിലും നാളെ അഞ്ച് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്; മുന്നറിയപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്‌നാട്; കേരളം അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന് ആക്ഷേപം

രാഹുല്‍ ഗാന്ധിയുടെ ആശങ്ക നിസാരമല്ല; ബിജെപി സ്ലീപ്പിംഗ് സെല്ലില്‍ ബര്‍ത്ത് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് തരൂരെന്ന് ബിനോയ് വിശ്വം

കോഴിക്കോട് നഗരം സ്തംഭിച്ചു, തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു; ജില്ലയിലെ മുഴുവന്‍ ഫയര്‍ യൂണിറ്റുകളും സ്ഥലത്തെത്താന്‍ കളക്ടറുടെ നിര്‍ദ്ദേശം

കോഴിക്കോട് ബസ് സ്റ്റാന്റിലുണ്ടായ തീപിടുത്തം; ജില്ലയിലെ മുഴുവന്‍ ഫയര്‍ യൂണിറ്റുകളും സ്ഥലത്തെത്താന്‍ കളക്ടറുടെ നിര്‍ദ്ദേശം

നേപ്പാളില്‍ ഒളിവിലിരുന്ന് ഇന്ത്യയില്‍ മൂന്ന് ഭീകരാക്രമണങ്ങള്‍; ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള ഖാലിദ് പാകിസ്ഥാനില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

RR VS PBKS: ഇങ്ങനെ ആണെങ്കിൽ ഇന്ത്യൻ ടീമിൽ നിന്ന് നീ ഉടനെ പുറത്താകും; വീണ്ടും ഫ്ലോപ്പായി സഞ്ജു സാംസൺ; താരത്തിനെതിരെ വൻ ആരാധകരോഷം

ട്രംപിന്റെ ഉപദേശക സമിതിയില്‍ പുതിയതായി നിയമിച്ചത് 'ലഷ്‌കര്‍ ഇ തൊയ്ബ' ബന്ധമുള്ളവരെ, ഇസ്മായിലിന് കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്ക്; അല്‍ഖ്വയ്ദയുടെ 'ആഗോള ഭീകരന്‍', യുഎസ് സൈന്യം തടവിലാക്കിയ അല്‍ ഷാരയ്ക്കും കൈകൊടുത്ത് ട്രംപ്

RR VS PBKS: വെടിക്കെട്ട് എന്ന് പറഞ്ഞാൽ ഇതാണ് ചേട്ടന്മാരെ; പഞ്ചാബിനെതിരെ വൈഭവന്റെ സംഹാരതാണ്ഡവം

RR VS PBKS: ഒറ്റ മത്സരം കൊണ്ട് സഞ്ജുവും സംഘവും സ്വന്തമാക്കിയത് വമ്പൻ റെക്കോഡ്; സംഭവം ഇങ്ങനെ