ലോകത്തിൽ ഏതൊരു ബാറ്റ്‌സ്മാനെതിരെയും ബോള് ചെയ്യുന്നതിൽ എനിക്ക് ഇപ്പോൾ ഭയമില്ല, അതിന് കാരണം അവൻ മാത്രം; അയാൾക്ക് എതിരെ എനിക്ക് എന്തും പരീക്ഷിക്കാം; വലിയ വെളിപ്പെടുത്തലുമായി ചഹൽ

ഇന്നലെ ശ്രീലങ്കക്ക് എതിരെ അതിനിർണായക മത്സരത്തിൽ മികച്ച പ്രകടനം നടത്തി തിളങ്ങിയ സൂര്യകുമാർ യഹാവിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചാഹൽ. ഇത്ര അസാധാരണ മികവ് പുലർത്തുന്ന ഒരു താരം സ്വന്തം ടീമിലുള്ളതിൽ സന്തോഷമുണ്ടെന്നും ചഹൽ പറഞ്ഞു.

രാജ്‌കോട്ടിലെ എസ്‌സി‌എ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരായ പരമ്പര-നിർണായ പോരാട്ടത്തിൽ മൂന്നാം ടി 20 ഐ സെഞ്ച്വറി നേടിയ സൂര്യകുമാർ കളിയുടെ താരം ആവുകയും 2022 ൽ താൻ എവിടെ നിർത്തിയോ അവിടെ തന്നെ തുടങ്ങുകയും ഈ വർഷവും തന്റേതായിരിക്കുമെന്ന് കാണിക്കുകയും ചെയ്തു.

ഇന്ത്യയുടെ 91 റൺസ് വിജയത്തിന് ശേഷം ഔദ്യോഗിക ബ്രോഡ്കാസ്റ്ററോട് സംസാരിക്കവെ, നെറ്റ്സിൽ സൂര്യകുമാറിനോട് ബൗൾ ചെയ്യുന്നതിനെക്കുറിച്ച് ചാഹലിനോട് ചോദിച്ചു.

സ്പിന്നർ മറുപടി പറഞ്ഞു:

“മത്സരത്തിൽ ആരാധകർ കാണുന്നത് അവൻ സ്ഥിരമായി നേടി സെക്ഷനിൽ കാണിക്കുന്നവയാണ് . അവൻ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നത് കൊണ്ട് അവനെതിരെ ഏറ്റവും മികച്ച പന്തെറിയാനാണ് ഞങ്ങളുടെ ആഗ്രഹം. അവൻ മറ്റൊരു ലെവലിൽ തന്നെയാണ് ബാറ്റ് ചെയ്യുന്നത്. അവന്റെ ടീമിൽ ആയതിൽ എനിക്ക് സന്തോഷമുണ്ട്.”

33 റൺസിന്റെ കൂട്ടുകെട്ടിൽ ഇരുവരും തങ്ങളുടെ സ്‌കോറിംഗ് റേറ്റ് ഉയർത്തിയപ്പോൾ മധ്യ ഓവറുകളിൽ ചരിത് അസലങ്ക (19), ധനഞ്ജയ ഡി സിൽവ (22) എന്നിവരുടെ വിക്കറ്റുകൾ ചാഹൽ വീഴ്ത്തി. മൂന്ന് ഓവറിൽ 2/30 എന്ന കണക്കിലാണ് ഇന്ത്യൻ സ്പിന്നർ ഫിനിഷ് ചെയ്തത്.

Latest Stories

കനത്ത മഴ, മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു; നാല് വഴിയോര കടകള്‍ തകര്‍ന്നു

വിവാദ ഫോണ്‍ സംഭാഷണം; പാലോട് രവി രാജി വച്ചു

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഇതുകൊണ്ടൊന്നും പ്രവര്‍ത്തകരുടെ മനോവീര്യം തകരില്ല; പാലോട് രവിയുടെ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

IND VS ENG: "ശരീരം കൈവിട്ടു, ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കും"

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; വ്‌ളോഗര്‍ ഷാലു കിങ് അറസ്റ്റില്‍

എമ്പുരാനിൽ പ്രണവിന് റഫറൻസായത് ആ മോഹൻലാൽ ചിത്രം; എൽ 3യിൽ കൂടുതൽ വില്ലന്മാർ, വെളിപ്പെടുത്തി പൃഥ്വിരാജ്

വെള്ളാപ്പള്ളിയ്ക്ക് മറുപടി പറായാനില്ല; ശ്രീനാരായണ ഗുരുദേവന്‍ പറയാന്‍ പാടില്ലെന്ന് പറഞ്ഞത് എന്താണോ, അതാണ് വെള്ളാപ്പള്ളി പറയുന്നതെന്ന് വി ഡി സതീശന്‍

ENG vs IND: മാഞ്ചസ്റ്റർ ടെസ്റ്റിലെ ബുംറയുടെ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജോനാഥൻ ട്രോട്ട്

ഈഴവ വിരോധിയാണ്, കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരമ പന്നന്‍; വിഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍