വിരാട് കോഹ്‌ലിയെ സംബന്ധിച്ച് അദ്ദേഹം ഇന്ന് ഇന്ത്യൻ ക്രിക്കറ്റിലെ ഒരു സൂപ്പർതാരം മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ ബ്രാൻഡ് നെയിം ആണെന്ന് പറയാം. സച്ചിനുശേഷം ലോകത്തിൽ തന്നെ ക്രിക്കറ്റ് പ്രചാരം ഇല്ലാത്ത രാജ്യങ്ങളിൽ പോലും ആരാധകരെ സൃഷ്ടിക്കാൻ സാധിച്ചതും കോഹ്‌ലിക്ക് മാത്രമാണ്.
എന്തായാലും ഇന്ന് ക്രിക്കറ്റിൽ ഒരുപിടി തകർപ്പൻ റെക്കോഡുകൾ കൈവശം വെച്ച് ഇപ്പോഴും ലോക ക്രിക്കറ്റ് ഭരിക്കുന്ന കോഹ്‌ലി നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തിരക്കിലാണ് നിൽക്കുന്നത്. സീസണിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന കോഹ്‌ലി 7 അർദ്ധ സെഞ്ചുറികൾ നേടി ഓറഞ്ച് ക്യാപ്പ് മത്സരത്തിൽ മുന്നിൽ നിൽക്കുകയാണ്. എന്തായാലും ഇന്ത്യൻ പ്രീമിയർ ലീഗിലെ തിരക്കിനിടയിൽ ബാംഗ്ലൂരിൽ നടന്ന ഒരു ചടങ്ങിൽ സംസാരിച്ച കോഹ്‌ലി ഡൽഹി ആഭ്യന്തര മത്സരങ്ങളിൽ തന്റെ സഹതാരമായി പിന്നെ ഇന്ത്യൻ ടീമിലെത്തിയ ഇഷാന്ത് ശർമ്മയെക്കുറിച്ച് സംസാരിച്ചു.
പറഞ്ഞത് ഇങ്ങനെ:
“പരിചയപ്പെട്ടതിന് ശേഷം ആദ്യ ദിവസം മുതൽ എനിക്ക് സ്വാഭാവികമായി ബന്ധമുള്ള ഒരാളാണ് ഇഷാന്ത്. ഞങ്ങൾ ഒരുമിച്ച് കളിക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും വിഷയമല്ല, എല്ലാം പഴയത് പോലെയാണ് ഞങ്ങൾക്കിടയിൽ. ഒരു പ്രശ്നവും കൂടാതെ എനിക്ക് അവനോട് എല്ലാം പങ്കിടാൻ കഴിയും, അതിനാൽ അവൻ എന്റെ ജീവിതത്തിൽ വളരെ പ്രത്യേക വ്യക്തിയാണ്”.
കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹിയുടെ ഭാഗമായ ഇഷാന്ത് കോഹ്‌ലിയുമായി കോർത്തിരുന്നു. എന്തായാലും ഇരുവർക്കും ഇടയിൽ ഉള്ള തമാശ ആയിട്ടാണ് ആരാധകർ അതിനെ അന്ന് തന്നെ കണ്ടത്.