ഇത് എന്താ സെഞ്ച്വറി അടിച്ച എനിക്ക് ഇല്ലല്ലോ ഇത്ര സന്തോഷം, പക്ഷെ ഒരു റൺ എടുത്ത ഞാൻ സന്തോഷിക്കും

2000-കളുടെ തുടക്കത്തിൽ ഇന്ത്യൻ ബോളിംഗിന്റെ നിർണായക കളിക്കാരിൽ ഒരാളായിരുന്നു അജിത് അഗാർക്കർ. തന്റെ ബോളിംഗ് കഴിവുകൾക്ക് പുറമേ, ബാറ്റിലും അദ്ദേഹം തന്റെ പ്രാവീണ്യം തെളിയിച്ചു. എന്നിരുന്നാലും, ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒരു പര്യടനത്തിനിടെ, അജിത് അഗാർക്കർ ഏഴ് മത്സരങ്ങളിൽ ഡക്കായി പുറത്തായി. എന്നാൽ ഒടുവിൽ ഓസ്‌ട്രേലിയക്കെതിരെ അക്കൗണ്ട് തുറന്ന് ഒരു റൺ നേടിയപ്പോൾ സെഞ്ച്വറി നേടിയത് പോലെ വായുവിൽ ബാറ്റുയർത്തി അജിത് അഗാർക്കർ ആഘോഷിച്ചു.

ബുമ്രയും ഷമിയും സഹീറും പത്താനും എല്ലാം വാഴ്‌ന്ന ആ ബൗളിംഗ് നിരയിലും ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 50 വിക്കറ്റ് സ്വന്തമാക്കിയതും അഗർക്കർ തന്നെ., ഇന്ന് ഒട്ടുമിക്ക ഇന്ത്യൻ ബോ ളേഴ്‌സും ഫലപ്രദമായി കൈകാര്യം ചെയ്യുന്ന ആ യോർക്കറുകൾ ഞാൻ ആദ്യം ആസ്വദിച്ചതും ആ മെലിഞ്ഞ ശരീരക്കാരനിൽ നിന്നായിരുന്നു, കളിക്കുന്ന കളികളിലൊക്കെ രണ്ടു വിക്കറ്റുകൾ എങ്കിലും സ്വന്തമാക്കുന്ന ആ മുഖം ആ നാളുകളിലെ ഇന്ത്യയുടെ ബൗളിംഗ് മേഖലയിലെ തുരുപ്പ് ചീട്ട് തന്നെയായിരുന്നു.

അഗാർക്കറിന്റെ ഏറ്റവും വലിയ പോരായ്‌മ ആയിട്ട് പറയുന്നത് 5 പന്തുകൾ നന്നായി ചെയ്തിട്ട് പടിക്കൽ കല്മുടക്കുന്നത് പോലെ അവസാന പന്തിൽ നശിപ്പിക്കുന്നത് ഓർത്തിട്ടായിരുന്നു. ന്യൂ ബോളിലും പഴകിയ ബോളിലും രണ്ടു വശത്തേക്കും ബോളിനെ ചലിപ്പിക്കാൻ സാധിക്കുന്നതും ബാറ്റുകൊണ്ടുള്ള ചില മിന്നലാട്ടങ്ങളും അയാളെ ഭാവി ആൾറൗണ്ടറായി കാണാൻ ആരാധകർക്ക് നൽകിയ കാരണങ്ങൾ ആയിരുന്നു.

പക്ഷെ ചില കളികളിൽ മികച്ചു നിൽക്കുകയും ചില കളികളിൽ ശരാശരിയിലും താഴെ പ്രകടനം നടത്തുകയും ചെയ്തത് സ്ഥിരതയില്ലായ്മയുടെ പേരിൽ ടീമിൽ നിന്ന് മാറ്റിനിർത്തപ്പെടുന്നതിലേക്ക് നയിച്ചു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി