ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

2025 ചാമ്പ്യന്‍സ് ട്രോഫി ഹൈബ്രിഡ് മോഡലില്‍ നടത്തുമെന്ന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) സ്ഥിരീകരിച്ചു. ബിസിസിഐ ആവശ്യപ്പെട്ടതുപോലെ തന്നെ ഇന്ത്യയുടെ മത്സരങ്ങള്‍ ന്യൂട്രല്‍ വേദിയില്‍ നടക്കും. ഐസിസി പുറത്തിറക്കിയ പ്രസ്താവനയില്‍ ഇത് സ്ഥിരീകരിച്ചു.

2025 ഫെബ്രുവരിയിലും മാര്‍ച്ചിലുമായാണ് ടൂര്‍ണമെന്റ്. പാകിസ്ഥാന്‍ വേദിയാകുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലനുസരിച്ച് ദുബൈയില്‍ നടക്കും. ബാക്കിയെല്ലാ മത്സരങ്ങളുടെയും വേദി പാകിസ്ഥാന്‍ തന്നെയായിരിക്കും.

ഭാവിയില്‍ ഇന്ത്യ വേദിയാകുന്ന ഐസിസി ടൂര്‍ണമെന്റുകളില്‍ പാകിസ്ഥാന്റെ മത്സരങ്ങളും ന്യൂട്രല്‍ വേദിയിലേക്ക് മാറ്റണമെന്ന പിസിബിയുടെ ആവശ്യവും ഐസിസി അംഗീകരിച്ചു. ഇതുപ്രകാരം 2024-2027 കാലയളവില്‍ ഇന്ത്യയോ പാക്കിസ്ഥാനോ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റുകളില്‍ ഇരുരാജ്യങ്ങളുടെയും മത്സരങ്ങള്‍ മറ്റൊരു രാജ്യത്ത് നടത്തും.

ഈ തീരുമാനം അനസരിച്ച് ഇന്ത്യ ആതിഥേയരാകുന്ന 2025ലെ വനിതാ ഏകദിന ലോകകപ്പിലും 2026ലെ ടി20 ലോകകപ്പിലും പാകിസ്ഥാന്‍ അവരുടെ മത്സരങ്ങള്‍ക്ക് ഇന്ത്യയിലേക്കും വരില്ലെന്ന് ഉറപ്പായി.

Latest Stories

'സമഗ്ര അന്വേഷണം നടന്നു, നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ല'; പൊലീസ് റിപ്പോർട്ട്

"അദ്ദേഹം ഹലോ പറയുന്നില്ല"; ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പറുടെ ഈ​ഗോയെ കുറിച്ച് ഇർഫാൻ പത്താൻ

പൗരത്വ നിഷേധത്തിന്റെ ജനാധിപത്യ (വിരുദ്ധ) വഴികള്‍

സഞ്ജുവിനെ തഴഞ്ഞ് ഹർഭജൻ സിംഗിന്റെ ഏഷ്യാ കപ്പ് ടീം, നടക്കാത്ത തിരഞ്ഞെടുപ്പുമായി താരം

'റിസർവ് ഓപ്പണറായി ഗിൽ, സഞ്ജു അഞ്ചാം നമ്പറിൽ?'; ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ കുറിച്ച് ചോദ്യങ്ങളുമായി ആകാശ് ചോപ്ര

'ആര്‍എസ്എസ് പേറുന്നത് വെറുപ്പിന്‍റേയും വര്‍ഗീയതയുടേയും കലാപങ്ങളുടേയും വിഴുപ്പുഭാരം'; സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗത്തിൽ ആർഎസ്എസിനെ പുകഴ്ത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി

“അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു”; അഫ്രീദിയുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ

പാകിസ്ഥാനിൽ മിന്നല്‍ പ്രളയം; 243 പേര്‍ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

നടിയെ ആക്രമിച്ച കേസ്; സത്യം ഉടൻ പുറത്ത് വരണമെന്ന് ശ്വേത മേനോൻ

സമാധാന കരാറായില്ല; 3 മണിക്കൂർ നീണ്ട ട്രംപ്-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു, അമേരിക്ക ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ ഉപേക്ഷിച്ചേക്കുമെന്ന് സൂചന