ലോകകപ്പില്‍ ഇന്ത്യയുടെ അഭിമാനവും എതിര്‍ ടീമിന്‍റെ പേടിസ്വപ്നവും ഇയാളായിരിക്കും

സിറാജ് നിങ്ങള്‍ ഒരു പ്രതിഭാസമാണ്. ഇന്നത്തെ താങ്കളുടെ പ്രകടനത്തെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് എനിക്ക് അറിയില്ല. എത്ര മനോഹരമായാണ് താങ്കള്‍ ഇന്ന് ഓരോ ഓവറും എറിഞ്ഞത്. ഒരു ഓവറില്‍ 4 വിക്കറ്റ് നേടിയ ശേഷം സിറാജിന്‍റെ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു. ആ പുഞ്ചിരി ഏതൊരു ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകന്റെയും ഹൃദയത്തിന്‍ സ്പര്‍ശിക്കുന്നതായിരുന്നു.

മത്സരശേഷം തനിക്ക് ലഭിച്ച മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാര തുക മുഴുവനായും ഗ്രൗണ്ട്‌സ് മെന്നിന് ഉള്ളതാണെന്ന് പ്രഖ്യാപിക്കുന്നു. ഇതെല്ലാം ഹൃദയ സ്പര്‍ശിയായ രംഗങ്ങള്‍ ആയിരുന്നു.
ഇന്ന് അദ്ദേഹം സര്‍വ്വോപരി ഒരു സൂപ്പര്‍ തന്നെ ആയിരുന്നു.

ഇദ്ദേഹത്തിന്റെ ഈ വളര്‍ച്ച ഇന്ത്യയുടെ ഭാവി ക്രിക്കറ്റ് താരങ്ങള്‍ക്ക് ഒരു മോട്ടിവേഷന്‍ തന്നെ ആയിരിക്കും. ഇദ്ദേഹത്തെ ഇത്രത്തോളം വളര്‍ത്താന്‍ സഹായിച്ച വിരാട് കോഹ്ലിയും, ഇന്ന് സിറാജിന്റെ കൃത്യമായി ഉപയോഗിച്ച ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും അഭിനന്ദനം അര്‍ഹിക്കുന്നു.

ഒരു കാര്യം അടിവരയിട്ടു പറയാം. ഈ വരുന്ന വേള്‍ഡ് കപ്പില്‍ ഇന്ത്യന്‍ ബൗളിംഗ് നിരയുടെ കുന്തമുന സിറാജ് തന്നെ. ഈ പ്രകടനം ഇനിയും തുടര്‍ന്ന് വരുന്ന വേള്‍ഡ് കപ്പില്‍ കാണാന്‍ സാധിക്കട്ടെ. ഈ വരുന്ന ലോകകപ്പില്‍ ഇന്ത്യയുടെ അഭിമാനവും, എതിര്‍ ടീമിന്റെ പേടിസ്വപ്നവുമായി മാറാന്‍ സാധിക്കട്ടെ.

എഴുത്ത്: നവനീദ് കരയില്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ഐപിഎല്‍ 2024: സഞ്ജുവിന് ഇരുട്ടടി, സൂപ്പര്‍ താരം ടീം വിട്ടു, ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തി; ഉള്ളിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു; മൂന്നു ജീവനക്കാര്‍ക്ക് പരിക്ക്

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍