IPL 2025: അവന്‍ ക്രിക്കറ്റിലെ ചാമ്പ്യനാവും, ഇനിയും അവസരങ്ങള്‍ നല്‍കണം, യുവതാരത്തെ പുകഴ്ത്തി നവ്‌ജ്യോത് സിങ് സിദ്ധു

ആര്‍സിബിക്കെതിരായ വിജയത്തോടെ ശുഭ്മാന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ 2025ന്റെ പോയിന്റ് ടേബിളില്‍ മുകളിലോട്ട് കയറിയിരിക്കുകയാണ്. ബെംഗളൂരു ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം രണ്ട് ഓവര്‍ ബാക്കിനില്‍ക്കെയാണ് ഗുജറാത്ത് മറികടന്നത്. ഇതോടെ ഈ സീസണിലെ ആര്‍സിബിയുടെ വിജയക്കുതിപ്പിന് ഗുജറാത്ത് ടൈറ്റന്‍സ് തടയിടുകയും ചെയ്തു. ഓപ്പണര്‍ സായി സുദര്‍ശന്റെ ഇന്നിങ്‌സ് ഇത്തവണയും ഗുജറാത്ത് ടീമിന്റെ രക്ഷയ്‌ക്കെത്തി. ശുഭ്മാന്‍ ഗില്ലിനൊപ്പം മോശമില്ലാത്തൊരു തുടക്കം നല്‍കിയ സായി ബട്‌ലറിനൊപ്പം ചേര്‍ന്ന് ടീമിനെ മുന്നോട്ടുനയിച്ചു.

36 പന്തുകളില്‍ ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 49 റണ്‍സാണ് സായി സുദര്‍ശന്‍ ബെംഗളൂരുവിനെതിരെ നേടിയത്. 12.3 ഓവറില്‍ 107/2 എന്ന നിലയില്‍ ടീമിനെ ഭദ്രമായി നിലയില്‍ എത്തിച്ച ശേഷമായിരുന്നു താരത്തിന്റെ പുറത്താവല്‍. അതേസമയം സായി സുദര്‍ശന് ഇനിയും അവസരങ്ങള്‍ നല്‍കിയാല്‍ ക്രിക്കറ്റിലെ ചാമ്പ്യനായി മാറുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജ്യോത് സിങ് സിദ്ധു. ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കറുമായി സായിയെ താരതമ്യപ്പെടുത്തിയാണ് സിദ്ധുവിന്റെ പരാമര്‍ശം.

ഞാന്‍ സായി സുദര്‍ശന്റെ വലിയ ആരാധകനാണ്. സാങ്കേതികപരമായി ഞാന്‍ കണ്ടിട്ടുളള മികച്ച ബാറ്ററാണ് അവന്‍. സുനില്‍ ഗവാസ്‌കറുമായി സാമ്യമുളള അവന്‍ അദ്ദേഹത്തെ പോലെ ബാറ്റ് ചെയ്യുന്നു. ശരീരവുമായി വളരെ ചേര്‍ന്നുളള ബാറ്റിങ്ങാണ് സായിയുടേത്. ഏത് ഫോര്‍മാറ്റില്‍ അവസരം കൊടുത്താലും അവന്‍ ക്രിക്കറ്റിലെ ചാമ്പ്യനാവും. ജോഷ് ഹേസല്‍വുഡിനെതിരെ സായി കളിച്ച സ്‌ട്രെയ്റ്റ് ഡ്രൈവ് ഏതൊരു ബാറ്ററും ഇതുവരെ കളിച്ചുളള ഷോട്ടുകളില്‍ എറ്റവും മികച്ചതാണ്, സിദ്ധു പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി