'ഞങ്ങള്‍ക്കെതിരേ ഇവിടെ നന്നായി കളിച്ചവരില്‍ എനിക്കറിയാവുന്ന ഒരേയൊരാള്‍ അവനാണ്'; ഇന്ത്യന്‍ താരത്തെ പുകഴ്ത്തി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

തങ്ങള്‍ക്കെതിരേ നാട്ടില്‍ ഏറ്റവും നന്നായി കളിച്ചിട്ടുള്ള ഒരേയൊരു ഇന്ത്യന്‍ ബാറ്റര്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ത്തറാണെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ ഇതിഹാസ ഫാസ്റ്റ് ബോളര്‍ അലന്‍ ഡൊണാള്‍ഡ്. മുന്നിലേക്കു കയറി കളിക്കുകയും ബോളുകള്‍ അതിശയിപ്പിക്കുന്ന തരത്തില്‍ സച്ചിന്‍ ഒഴിവാക്കുകയും ചെയ്തിരുന്നതായി ഡൊണാള്‍ഡ് നിരീക്ഷിച്ചു.

ഞങ്ങള്‍ക്കെതിരേ ഇവിടെ നന്നായി കളിച്ചവരില്‍ എനിക്കറിയാവുന്ന ഒരേയൊരാള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. മിഡില്‍ സ്റ്റംപില്‍ നിലയുറപ്പിച്ച് ബാറ്റ് ചെയ്യുന്നതിനു പകരം എപ്പോഴും ബാറ്റിംഗിനിടെ സച്ചിന്‍ മൂവ് ചെയ്യാറുണ്ടായിരുന്നു. അദ്ദേഹം മുന്നിലേക്കു കയറി കളിക്കുകയും ബോളുകള്‍ അതിശയിപ്പിക്കുന്ന തരത്തില്‍ ഒഴിവാക്കുകയും ചെയ്തിരുന്നു.

ഇവിടെ നിങ്ങള്‍ ബോള്‍ ലീവ് ചെയ്യുകയാണെങ്കില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിയും. ബോളര്‍മാര്‍ നിങ്ങളിലേക്കു വരികയും വിക്കറ്റിനു വേണ്ടി കൂടുതലായി ശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്. ബോളര്‍മാര്‍ നിങ്ങളിലേക്കു വരികയാണെങ്കില്‍ സ്‌കോര്‍ ചെയ്യാനുള്ള അവസരങ്ങളും കൂടുതല്‍ മെച്ചപ്പെടും.

ഇതു വളരെ താല്‍പ്പര്യമുണര്‍ത്തുന്ന കാര്യമാണ്, ബാറ്റിംഗ് കൂടുതല്‍ കടുപ്പവുമാണ്. കേപ്ടൗണിലേതും വളരെ മികച്ച ടെസ്റ്റ് പിച്ചായിരിക്കും. വളരെ വേഗത്തില്‍ അതു ഫ്ളാറ്റായി തീരുകയും ചെയ്യും. അതുകൊണ്ടു തന്നെ നിങ്ങള്‍ക്കു വളരെ കഠിനമായി അധ്വാനിക്കേണ്ടതായി വരും- ഡൊണാള്‍ഡ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരേ അവരുടെ നാട്ടിലെ ടെസ്റ്റില്‍ ആയിരത്തിനു മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള രണ്ടു താരങ്ങളിലൊരാള്‍ സച്ചിനാണ്. മറ്റൊരാള്‍ ഇംഗ്ലണ്ടിന്റെ മുന്‍ താരം വാല്ലി ഹാമണ്ടാണ്. 15 ടെസ്റ്റുകളാണ് സച്ചിന്‍ ദക്ഷിണാഫ്രിക്കയില്‍ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും അഞ്ചു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളും ഉള്‍പ്പെടെ 1161 റണ്‍സ് നേടി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ബുധനാഴ്ച കേപ്ടൗണില്‍ ആരംഭിക്കും.

Latest Stories

റൺ മെഷീനിൽ നിന്നും റെക്കോർഡ് മെഷീനിലേക്ക്; വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി

IND vs NZ: സച്ചിന്റെ റെക്കോഡ് പഴങ്കഥ, ഇനി ആ നേട്ടം കിംഗ് കോഹ്‌ലിയുടെ പേരിൽ

IND vs NZ: റെക്കോഡുകളുടെ ഹിറ്റ്മാൻ, അന്താരാഷ്ട്ര ക്രിക്കറ്റിൽ 650 സിക്സറുകൾ; ചരിത്രം കുറിച്ച് രോഹിത് ശർമ്മ

IND VS NZ: 'എന്ത് അസംബന്ധമാണിത്'; കമന്ററി ബോക്സിൽ അസ്വസ്തത പരസ്യമാക്കി ഹർഷ ഭോഗ്‍ലെ

ഇറാനിലെ സമരക്കാരെ തൊട്ടാല്‍ ഞങ്ങളും വെടി പൊട്ടിക്കുമെന്ന് ട്രംപ്; ആക്രമിച്ചാല്‍ ഇസ്രയേലിലെ യുഎസ് കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന്‍

പ്രതി സ്ഥിരം കുറ്റവാളി, പുറത്തിറങ്ങിയാല്‍ അതിജീവിതമാരെ ഭീഷണിപ്പെടുത്താനും അപായപ്പെടുത്താനും സാധ്യത; രാഹുല്‍ മാങ്കൂട്ടത്തില്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ല, ഫോണിന്റെ ലോക്ക് അടക്കം കൈമാറാന്‍ വിസമ്മതിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ട്

സച്ചിന്റെ റെക്കോർഡുകൾക്ക് വെല്ലുവിളി ഉയർത്താൻ കെൽപ്പുള്ള ഒരേയൊരു താരം, പക്ഷേ ആ പോക്ക് നേരത്തെയായി പോയി; ചർച്ചയായി അലൻ ഡൊണാൾഡിൻ്റെ വാക്കുകൾ

T20 World Cup 2026: ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് നിലനിർത്തണമെങ്കിൽ അവൻ വിചാരിക്കണം; വിലയിരുത്തലുമായി ​ഗാം​ഗുലി

ഒരു ഓവറില്‍ അഞ്ച് ബോള്‍!, ക്രിക്കറ്റ് പൂരത്തിനൊരുങ്ങി സിനിമ മേഖല; വരുന്നു സി.സി.എഫ് സീസൺ 2

ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്; ജാമ്യാപേക്ഷ പത്തനംതിട്ട കോടതി തള്ളി; 14 ദിവസത്തേക്ക് റിമാന്‍ഡില്‍