RCB VS DC: ഒരു ദിവസം പോലും ഓറഞ്ച് ക്യാപ്പ് തലേൽ വെക്കാൻ അയാൾ സമ്മതിച്ചില്ല; സൂര്യകുമാറിന്റെ കൈയിൽ നിന്ന് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി വിരാട് കോഹ്ലി

ഐപിഎലിൽ ഇപ്പോൾ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ വിരാട് കൊഹ്ലിയുടെയും കൃണാൽ പാണ്ട്യയുടെയും സംഹാരതാണ്ഡവം. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ തുടരെ വിക്കറ്റുകൾ പോയപ്പോൾ പതിയെ നിലയുറപ്പിച്ച് ടീമിനെ രക്ഷിച്ചത് വിരാട് കോഹ്ലി കൃണാൽ പാണ്ട്യ സഖ്യമാണ്. അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനത്തിലൂടെ കൃണാൽ 47 പന്തുകളിൽ 5 ഫോറും 4 സിക്സറുകളും അടക്കം 73 റൺസ് നേടി.

കൂടാതെ വിരാട് കൊഹ്ലിയുടെയും വക കൃണാൽ പാണ്ട്യയ്ക്ക് തകർപ്പൻ പിന്തുണയുമുണ്ടായിരുന്നു. 47 പന്തിൽ 4 ഫോർ നേടി 51 റൺസായിരുന്നു കോഹ്‌ലിയുടെ സംഭാവന. ഇന്നത്തെ മത്സരത്തിലെ വിജയത്തോടു കൂടി ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് കുതിക്കാൻ ആർസിബിക്ക് സാധിച്ചു.

ലുക്‌നൗവിനെതിരെ നടന്ന മത്സരത്തിൽ മുംബൈ താരമായ സൂര്യകുമാർ യാദവ് അർധ സെഞ്ച്വറി നേടിയിരുന്നു. തുടരെയുള്ള അർധ സെഞ്ചുറികളിൽ അദ്ദേഹം സായി സുദർശനെ മറികടന്നു ഓറഞ്ച് ക്യാപ്പ് നേടി. എന്നാൽ അത് നേടി മണിക്കൂറുകൾ കഴിഞ്ഞ് താരത്തിന് അത് മറ്റൊരാൾക്ക് കൈമാറേണ്ടി വന്നു. ഇന്നത്തെ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയുടെ കൈയിലായി ഓറഞ്ച് ക്യാപ്പ്. മുൻ വർഷത്തെ ഐപിഎലിലും വിരാട് കോഹ്ലിയായിരുന്നു ഓറഞ്ച് ക്യാപ്പ് ഹോൾഡർ.

എല്ലാ സീസണുകളിലെയും പോലെ ഇത്തവണയും ആർസിബി തോൽക്കും എന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ ടൂർണമെന്റിൽ ഉടനീളം ടീം ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഈ ഫോം നിലനിർത്താനായാൽ തങ്ങളുടെ ആദ്യ ഐപിഎൽ കിരീടം നേടാൻ വിരാട് കൊഹ്‌ലിക്കും സംഘത്തിനും സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Latest Stories

പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി ബിജെപി കൗൺസിലർ

ആകാശച്ചുഴിയിൽ അകപ്പെട്ട് ഇന്ത്യൻ വിമാനം; പാക് വ്യോമാതിർത്തി ഉപയോഗിക്കാനുള്ള പൈലറ്റിന്റെ അഭ്യർത്ഥന നിരസിച്ച് പാകിസ്ഥാൻ

IPL 2025: യോഗ്യത ഉറപ്പിച്ച സ്ഥിതിക്ക് ഇനി ഗിയർ മാറ്റം, നെറ്റ്സിൽ ഞെട്ടിച്ച് ശുഭ്മാൻ ഗിൽ; ഇത് കലക്കുമെന്ന് ആരാധകർ

നടിമാര്‍ക്ക് ഇത്രയും ക്ഷാമമുണ്ടോ? എന്തിന് തമന്നയെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കി; നടിക്കെതിരെ പ്രതിഷേധം

GT VS LSG: കിട്ടിയോ ഇല്ല ചോദിച്ച് മേടിച്ചു, മുഹമ്മദ് സിറാജിനെ കണ്ടം വഴിയോടിച്ച് നിക്കോളാസ് പൂരൻ; വീഡിയോ കാണാം

റീല്‍സ് ഇടല്‍ തുടരും, അരു പറഞ്ഞാലും അവസാനിപ്പിക്കില്ല; ദേശീയ പാതയില്‍ കേരളത്തിന്റെ റോള്‍ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്; നിലപാട് വ്യക്തമാക്കി പൊതുമരാമത്ത് മന്ത്രി

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കും; പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, മൺസൂൺ രണ്ട് ദിവസത്തിനുള്ളിൽ

നൈറ്റ് പാര്‍ട്ടിക്ക് 35 ലക്ഷം..; നാഷണല്‍ ക്രഷ് വിശേഷണം വിനയായോ? നടി കയാദുവിന് പിന്നാലെ ഇഡി

ദേശീയ പാതയുടെ തകർച്ച; അടിയന്തര യോ​ഗം വിളിക്കാൻ കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി, വിദഗ്ധരുമായി വിഷയം അവലോകനം ചെയ്യും

ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; നടിയുടെ പരാതിയില്‍ കന്നഡ താരം അറസ്റ്റില്‍