അവനാണ് ഇപ്പോൾ ടീമിന്റെ ശക്തി, അപ്പോൾ നീയോ; ഞാൻ മറ്റൊരു ശക്തി..ഈ അശ്വിന്റെ ഒരു കാര്യം

2022ലെ ടി20 ലോകകപ്പിന് മുന്നോടിയായി അക്‌സർ പട്ടേലിന്റെ മികച്ച പ്രകടനം തന്നെ ഒത്തിരി സന്തോഷിപ്പിക്കുണ്ടെന്ന് പറയുകയാണ് ഇന്ത്യൻ സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇന്ത്യ 2-1 ന് വിജയിച്ച ഓസ്‌ട്രേലിയയ്‌ക്കെതിരെ അടുത്തിടെ അവസാനിച്ച ടി20 ഐയിൽ ഇടംകൈയ്യൻ സ്പിന്നറുടെ നിർണായക സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു.

വിക്കറ്റ് വീഴ്ത്താനുള്ള സ്പിന്നറുടെ കഴിവ് ലോകകപ്പ് കിരീടം മോഹിക്കുന്ന ഇന്ത്യൻ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിക്കുകയാണ്. പ്രത്യേകിച്ച് ജഡേജയുടെ അഭാവത്തിൽ താരം അവസരത്തിനൊത്ത് ഉയരുമ്പോൾ ഒരേ സമയം വിക്കറ്റ് എടുക്കുകയും റൺസ് വിട്ടുകൊടുക്കാതിരിക്കുകയും ചെയ്യാൻ അഗസ്റിൻ സാധിക്കുന്നുണ്ടെന്ന് അശ്വിൻ പറയുന്നു.

തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ അശ്വിൻ പറഞ്ഞു.

“ഉയർന്ന സ്‌കോറിങ് പരമ്പരയിൽ, അവൻ തന്റെ മികവ് മുഴുവൻ നമ്മളെ കാണിച്ചു. മിസ്റ്ററി സ്പിൻ, ഗൂഗ്ലി, റിസ്റ്റ് സ്പിൻ, മറ്റ് കാര്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ലോകത്ത്, തന്റെ യാഥാസ്ഥിതിക ഇടംകൈയ്യൻ സ്പിൻ ബൗളിംഗിൽ അദ്ദേഹം മതിപ്പുളവാക്കി.”

“അവൻ ആഗ്രഹിക്കുന്നിടത്ത് പന്ത് വെയ്ക്കുന്നതിനും അവന്റെ പേസ്, ലൈൻ, ലെങ്ത് എന്നിവ വ്യത്യാസപ്പെടുത്തുന്നതിനുമുള്ള കഴിവ് അവനുണ്ട്. സ്പിൻ ബൗളിംഗിനെക്കുറിച്ച് നിങ്ങൾ എന്നോട് ചോദിച്ചാൽ അത് സ്വാഗതാർഹമാണ്.”

അദ്ദേഹം തുടർന്നു:

“ടി20 ക്രിക്കറ്റിൽ സ്പിൻ ബൗളിംഗിന്റെ കാര്യം വരുമ്പോൾ ട്രെൻഡുകൾ ഉണ്ടായിട്ടുണ്ട്. മിസ്റ്ററി സ്പിൻ, റിസ്റ്റ് സ്പിൻ, ഫിംഗർ സ്പിൻ ട്രെൻഡുകൾ അങ്ങനെ ഒരുപാട് മാറ്റങ്ങൾ.’ എന്തായാലും മാറ്റങ്ങൾ അനുസരിച്ച് തനിക്ക് ആവശ്യമായത് ഉൾകൊള്ളാൻ അവന് പറ്റുന്നുണ്ട്.

Latest Stories

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു