വന്ന് കയറി ഉടനെ അടിച്ചുപറത്താനും സ്കോർ ബോർഡ് ഉയർത്താനും പറ്റിയ താരമല്ല അവൻ, അയാളെ കൊണ്ട് അതൊന്നും കൂട്ടിയാൽ കൂടില്ല; ഇന്ത്യൻ താരത്തെക്കുറിച്ച് കെവിൻ പീറ്റേഴ്‌സൺ

ഇംഗ്ലണ്ടിനെതിരായ അടുത്തിടെ നടന്ന പരമ്പരയിൽ കെ. എൽ രാഹുലിനെ ആറാം നമ്പറിൽ ഇറക്കിയ തീരുമാനത്തിനെതിരെ കെവിൻ പീറ്റേഴ്‌സൺ. ഇടത്-വലത് ബാറ്റിംഗ് കോമ്പിനേഷൻ നിലനിർത്താനുള്ള ശ്രമത്തിൽ, ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങളിൽ അക്സർ പട്ടേലിനെ അഞ്ചാം നമ്പറിലേക്ക് ഇറക്കി പരീക്ഷണം നടത്തിയതിനാലാണ് ഇന്ത്യ രാഹുലിനെ ആറാം നമ്പറിൽ ഇറക്കി പരീക്ഷണം നടത്തിയത്.

എന്തായാലും ഈ നീക്കം വിജയകരമായിരുന്നു, അക്സർ 52 റൺസും പുറത്താകാതെ 41* റൺസും നേടി ഈ മത്സരങ്ങളിൽ തിളങ്ങി ഇന്ത്യയ്ക്ക് വിജയങ്ങൾ സമ്മാനിച്ചു. എന്നിരുന്നാലും, രണ്ട് ഇന്നിംഗ്‌സുകളിലുമായി രാഹുലിന് 12 റൺസ് മാത്രമേ നേടാനായുള്ളൂ. അവസാന ഏകദിനത്തിൽ, രാഹുലിനെ 5-ാം നമ്പറിലേക്ക് ഉയർത്തി അവിടെ 29 പന്തിൽ 40 റൺസുമായി തിളങ്ങി വിമർശകർക്ക് മറുപടി നൽകി.

ഒരു സ്റ്റാർ സ്‌പോർട്‌സ് സെഗ്‌മെൻ്റിൽ ഇന്ത്യൻ ബാറ്റിംഗ് ലൈനപ്പിൽ രാഹുലിൻ്റെ പങ്കിനെക്കുറിച്ച് അഭിപ്രായപ്പെട്ട പീറ്റേഴ്‌സൺ ഇങ്ങനെ പറഞ്ഞു:

“കെ.എൽ. രാഹുൽ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്, കാരണം അദ്ദേഹത്തിന് കൂടുതൽ ഡെലിവറികൾ നേരിടാനും സമയം ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. 17 ഓവർ ശേഷിക്കെയാണ് അദ്ദേഹം കളത്തിലിറങ്ങിയത്, അത് തൻ്റെ ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന് നല്ല സമയം നൽകി. ഏതാനും ഓവറുകൾ മാത്രം ബാക്കിനിൽക്കെ വേഗത്തിൽ റണ്ണുകൾ അടിച്ചുപൊളിക്കാൻ കഴിയുന്ന തരത്തിലുള്ള കളിക്കാരനല്ല രാഹുൽ. അയാൾക്ക് സമയം എടുത്താൽ മാത്രമേ കളിക്കാൻ സാധിക്കു.”

“രാഹുൽ അഞ്ചാം നമ്പറിൽ തന്നെ ഇറങ്ങട്ടെ. അതിൽ തെറ്റൊന്നും ഇല്ല. അനാവശ്യ റിസ്‌ക്കുകളും പരീക്ഷണങ്ങളും ഒഴിവാക്കുക. അക്‌സർ പട്ടേൽ ആറാം നമ്പറിൽ ഇറങ്ങട്ടെ. അയാൾക്ക് അവിടെയും തിളങ്ങാൻ സാധിക്കും.”

എന്തായാലും ഇന്ത്യൻ ചാമ്പ്യൻസ് ട്രോഫിയിൽ പരീക്ഷണങ്ങൾ നടത്തരുതെന്ന ആവശ്യം ശക്തമാണ്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ