ഹാർദിക്കാണ് ഞങ്ങളുടെ ടീമിലെ ഏറ്റവും പ്രധാന ശക്തി, അവന്റെ ബാറ്റിംഗ് മികവ് അസാധ്യമാണ്: ടിം ഡേവിഡ് നൽകിയ വിശേഷണം ഏറ്റെടുത്ത് ആരാധകർ

ഐപിഎൽ 2024 ലെ സ്‌ട്രൈക്ക് റേറ്റിന്റെ പേരിൽ ട്രോളുകൾ കേൾക്കുന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് ശക്തമായ പിന്തുണയുമായി മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർ ടിം ഡേവിഡ് രംഗത്തെത്തി. നാല് മത്സരങ്ങളിൽ നിന്ന് 108 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയുടെ സ്‌ട്രൈക്ക് റേറ്റ് 138.46-ൽ ഇരിക്കുമ്പോൾ, എംഐ ബാറ്റിംഗ് നിരയെ ഒരുമിച്ച് നിർത്തുന്നതിൽ അദ്ദേഹത്തിൻ്റെ പങ്ക് നിർണായകമാണെന്ന് ടിം ഡേവിഡ് വാദിക്കുന്നു.

കുറഞ്ഞ സ്‌കോറിംഗ് മത്സരങ്ങളിൽ ഹാർദിക് പാണ്ഡ്യ കളിച്ച മികച്ച ഇന്നിംഗ്സ് അദ്ദേഹം എടുത്ത് പറഞ്ഞു. വലിയ ഹിറ്ററുകൾ വരുമെന്നും ചില സന്ദർഭങ്ങളിൽ പതുക്കെ കളിച്ച് ടീമിനെ മികച്ച അവസ്ഥയിലേക്ക് എത്തിക്കുക ആണ് ഹാർദിക് ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. ചില സന്ദർഭങ്ങളിൽ, പാണ്ഡ്യ വലിയ ഷോട്ടുകൾക്ക് പോയില്ലെന്ന് ടിം ഡേവിഡ് സമ്മതിക്കുന്നു, എന്നാൽ ഇന്നിംഗ്സ് സ്ഥിരത കൈവരിക്കുന്നതിൽ അദ്ദേഹത്തിൻ്റെ സംഭാവന അവഗണിക്കരുത്.

“ടീമിന് വേണ്ടി കളിക്കുന്ന രീതിയിൽ ഹാർദിക് ഇപ്പോഴും മികച്ച് നിൽക്കുന്നു. അതാണ് ചില സമയത്ത് ടീമിന് വേണ്ടത്. ചിലപ്പോൾ ആ റോൾ ഞാൻ ചെയ്യണം, മറ്റ് ചിലപ്പോൾ വേറെ ആരെങ്കിലും.” താരം പറഞ്ഞു. പാണ്ഡ്യയുടെ ക്യാപ്റ്റൻസിക്കും ബാറ്റിംഗ് ശൈലിക്കും ടീമിൻ്റെ അചഞ്ചലമായ പിന്തുണ ടിം ഡേവിഡ് ഊന്നിപ്പറഞ്ഞു. അവസരം ലഭിക്കുമ്പോൾ ഒറ്റയ്ക്ക് മത്സരങ്ങൾ ജയിക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവ് എടുത്തുകാണിച്ചുകൊണ്ട് പാണ്ഡ്യയുടെ സിക്‌സ് ഹിറ്റിങ് കഴിവും അദ്ദേഹം എടുത്തുപറഞ്ഞു.

“ഹാർദിക് ഞങ്ങളുടെ ഏറ്റവും പ്രധാന താരമാണ്. അവനാണ് ഞങ്ങളുടെ ടീമിനെ ഒന്നിച്ചു നിർത്തിയത്. നല്ല സമയത്തെ പോലെ മോശം സമയത്തും അവനെ ഞങ്ങൾ പിന്തുണക്കും.” താരം വാക്കുകൾ അവസാനിപ്പിച്ചു.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്